US:യുഎസില്‍ പ്രതിക്ക് ക്രൂരമര്‍ദനം; മൂന്നു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

അറസ്റ്റ് ചെയ്ത് പ്രതിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അമേരിക്കയില്‍ മൂന്നു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അര്‍കാന്‍സസിലെ ക്രോഫോര്‍ഡ് കൗണ്ടിയിലാണ് സംഭവം.

അറസ്റ്റ് ചെയ്തയാളെ ചവിട്ടുന്നതും തലയ്ക്ക് കാല്‍മുട്ടുകൊണ്ട് ഇടിക്കുന്നതും പുറത്തുകയറി നിരവധി തവണ കുനിച്ചുനിര്‍ത്തുന്നതുമാണ് വീഡിയോയിലുള്ളത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അത് നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും കാണാം.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മള്‍ബറി പൊലീസ് മേധാവി ഷനോന്‍ ?ഗ്രി?ഗറിയാണ് പൊലീസുകാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത് അറിയിച്ചത്. ഉപദ്രവിക്കപ്പെട്ട റാന്‍ഡല്‍ വൊര്‍സെസ്റ്ററിനെ ആശുപത്രിയിലെത്തിച്ച് പരിശോധനയും ചികിത്സയും ലഭ്യമാക്കിയെന്ന് പൊലീസ് മേധാവി അറിയിച്ചു. 2020ല്‍ മിനെസോട്ടയില്‍ ജോര്‍ജ് ഫ്‌ലോയിഡിനെ പൊലീസ് ഉദ്യോ?ഗസ്ഥന്‍ കഴുത്തില്‍ കാല്‍മുട്ട് കയറ്റി ശ്വാസംമുട്ടിച്ച് കൊന്നത് ലോകത്തെ ഞെട്ടിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News