‘നാന് വെള്ളത്തിലിറങ്ങിയാല്‍ കൈയെല്ലാം സോപ്പിട്ട് കഴുകും കലക്ടര്‍ മാമ’; വൈറൽ വീഡിയോ പങ്കുവച്ച് ആലപ്പുഴ കലക്ടര്‍

 ആലപ്പുഴ കലക്ടറായി ചാര്‍ജ്ജെടുത്ത ആദ്യ ദിവസം തന്നെ കുട്ടികള്‍ക്ക് വേണ്ടി ആദ്യ ഉത്തരവിറക്കി സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികളുടെ ‘കലക്ടര്‍ മാമ’നായ കലക്ടറാണ് വി ആര്‍ കൃഷ്ണ തേജ ഐഎഎസ്. അദ്ദേഹം ഇന്നലെ തന്‍റെ സാമൂഹിക മാധ്യമ പേജില്‍ പങ്കുവച്ച, ‘വെള്ളത്തിലിറങ്ങിയാല്‍ കൈയെല്ലാം കഴുകും കലക്ടര്‍ മാമാ’ എന്ന് ഒരു കുട്ടി പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റും ലൈക്കുമായി ഇതിനോടകം എത്തിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ വി ആര്‍ കൃഷ്ണ തേജ ഐഎഎസ് കുട്ടികളുമായി സംവദിക്കാറുണ്ട്. അത്തരത്തില്‍ കഴി‌ഞ്ഞ ദിവസം കുട്ടികളോട് സ്കൂള്‍ അവധിയെ കുറിച്ചും എലിപ്പനി പ്രതിരോധ പ്രവര്‍ത്തനത്തെ കുറിച്ചും സംസാരിച്ചിരുന്നെന്നും അതിനെ തുടര്‍ന്ന് നിരവധി കുട്ടികള്‍ വ്യക്തപരമായി വീഡിയോകളും സന്ദേശങ്ങളും അയച്ചു. അങ്ങനെ ലഭിച്ച വീഡിയോകളിലൊന്ന് അദ്ദേഹം കഴിഞ്ഞ ദിവസം തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴി പുറത്ത് വിട്ടു. ” ഹായ് കലക്ടര്‍ മാമ, ഞാന്… ചെലപ്പഴ്, ഞാന് വെള്ളത്തില്‍ കയറിയാല്‍, ഞാന്‍ എപ്പഴുമെപ്പഴും കൈയെല്ലാം കഴുകും. സോപ്പിട്ട്. താങ്കൂ കലക്ടര്‍ മാമ, ഉമ്മ കലക്ടര്‍ മാമ. ” എന്നാണ് കുട്ടി വിഡിയോയിൽ പറയുന്നത്. കളക്റ്ററുടെ പോസ്റ്റ് ഇങ്ങനെ .

” കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ അവധിയേക്കുറിച്ചും എലിപ്പനിയെ പ്രതിരോധിക്കുന്നതിനെക്കുറിച്ചുമൊക്കെ ഫേസ്ബുക്ക് വഴി എൻറെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുമായി സംവദിച്ചിരുന്നു. നിരവധി കുട്ടികൾ ഫേസ്ബുക്കിലൂടെ എനിക്ക് പേഴ്സണൽ മെസേജും കമൻറുമൊക്കെ അയച്ചിരുന്നു.
എലിപ്പനി പ്രതിരോധത്തിനായി കൃത്യമായി കൈ കഴുകുമെന്നൊക്കെ പറഞ്ഞ് ഒരു കുഞ്ഞ് എനിക്ക് അയച്ച ഒരു വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. അതിവിടെ നിങ്ങളുമായി പങ്കുവെയ്ക്കുന്നു.
താങ്ക്യൂ മോനൂ
എൻറെ എല്ലാ കുഞ്ഞു മക്കളും മിടുക്കരായി വളരണം കേട്ടോ,
ഒത്തിരി സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News