Kozhikode:തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവം;മരണകാരണം പേ വിഷബാധയല്ല

കോഴിക്കോട് പേരാമ്പ്ര കൂത്താളിയില്‍ വീട്ടമ്മയുടെ മരണം പേ വിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം. തൃശ്ശൂര്‍ മണ്ണുത്തി വെറ്റിനറി കോളെജില്‍ നടത്തിയ പരിശോധനയില്‍ ആണ് മരണ കാരണം പേ വിഷബാധ മൂലമല്ലെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് കൂത്താളിയില്‍ പുതിയേടത്ത് ചന്ദ്രിക (53) മരണപ്പെട്ടത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് പേരാമ്പ്ര കൂത്താളി സ്വദേശിനി ചന്ദ്രിക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. നേരത്തെ തെരുവുനായ കടിയേറ്റതുകൊണ്ട് ചന്ദ്രികയുടെ മരണം പേ വിഷബാധ മൂലമാണോ എന്ന് സംശയം ഉയര്‍ന്നിരുന്നു. ഒരു മാസം മുന്‍പാണ് ചന്ദ്രികക്ക് വീടിനടുത്തുള്ള വയലില്‍ വച്ച് തെരുവ് നായയുടെ കടിയേല്‍ക്കുന്നത്. തുടര്‍ന്ന് കൃത്യമായി വാക്‌സിന്‍ എടുത്തിരുന്നു.

പത്ത് ദിവസം മുമ്പ് ഇവര്‍ക്ക് പനിയും അണുബാധയുമുണ്ടായി. ഇതോടെയാണ് സംശയമുയര്‍ന്നത്. എന്നാല്‍ മരണം പേ വിഷബാധയേറ്റല്ലെന്നാണ് പരിശോധന ഫലം. മണ്ണുത്തി വെറ്റിനറി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മരണകാരണം പേ വിഷബാധയേറ്റല്ലെന്ന് വ്യക്തമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News