Britain:ബ്രിട്ടനില്‍ തുറമുഖ തൊഴിലാളികളും പണിമുടക്കി

രാജ്യത്തെ ഗതാഗത മേഖലയില്‍ തൊഴിലാളി പ്രക്ഷോഭം തുടരുന്നതിനിടെ പണിമുടക്കില്‍ അണിചേര്‍ന്ന് ബ്രിട്ടനിലെ(Britain) ഏറ്റവും വലിയ കണ്ടെയ്നര്‍ തുറമുഖത്തിലെ(Port) തൊഴിലാളികളും(Employees). വടക്കുകിഴക്കന്‍ ലണ്ടനിലെ ഫെലിക്സ്റ്റോ തുറമുഖത്തിലെ തൊഴിലാളികളാണ് അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. വേതന വര്‍ധന ആവശ്യപ്പെട്ടാണ് സമരം.

യുണൈറ്റ് എന്ന തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കില്‍ രണ്ടായിരത്തോളം തൊഴിലാളികള്‍ പങ്കെടുക്കുന്നു.ബ്രിട്ടണില്‍ കപ്പല്‍ വഴിയുള്ള ചരക്കുകൈമാറ്റത്തിന്റെ പകുതിയോളം നടക്കുന്നത് ഫെലിക്സ്റ്റോ തുറമുഖം വഴിയാണ്.

രണ്ടായിരം കപ്പലിലെ 40 ലക്ഷം കണ്ടെയ്നറാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. എന്നാല്‍, രാജ്യത്തെ വിലക്കയറ്റത്തിന് ആനുപാതികമായി കമ്പനി വേതനം നല്‍കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഒരാഴ്ചയായി ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന തൊഴിലാളികള്‍ ഞായര്‍മുതലാണ് പണിമുടക്ക് പ്രഖ്യാപിക്കുകയും ധര്‍ണ ആരംഭിക്കുകയും ചെയ്തത്.

വേതന നിരക്ക് ആവശ്യപ്പെട്ട് ബ്രിട്ടനിലെ റെയില്‍വേ തൊഴിലാളികളും സമരത്തിലാണ്. ശനിയാഴ്ച അഞ്ചിലൊന്ന് ട്രെയിനുകള്‍മാത്രമാണ് ഓടിയത്. പോസ്റ്റല്‍, ടെലികോം, മാലിന്യ ശേഖരണ തൊഴിലാളികള്‍, അഭിഭാഷകര്‍ എന്നിവരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel