Thrissur: കുട്ടനെല്ലൂര്‍ കോളേജില്‍ KSU, യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാ അക്രമം

തൃശൂര്‍(Thrissur) കുട്ടനെല്ലൂര്‍ കോളേജില്‍ കെഎസ്‌യു,(KSU) യൂത്ത് കോണ്‍ഗ്രസ്(Youth congress) ഗുണ്ടകളുടെ അക്രമം. ആക്രമണത്തില്‍ നാല് എസ്എഫ്‌ഐ(SFI) പ്രവര്‍ത്തകര്‍ക്ക്് പരുക്കേറ്റു. കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിച്ചിരുന്നു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. 8 പേരടങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് അക്രമസംഘമാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.

കേരളനിയമസഭ ശക്തമാണ്: സഭയില്‍ മന്ത്രി പി രാജീവിന്റെ മറുപടി

കേരളത്തിലെ നിയമസഭ(Niyamasabha) ശക്തമാണെന്ന് മന്ത്രി പി.രാജീവ്(P Rajeev). നിയമത്തില്‍ ഭേദഗതി വരുത്താനുള്ള അധികാരത്തെ കൃത്യമായി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു അന്വേഷണ ഏജന്‍സി അന്വേഷണം നടത്തി വിധി പ്രഖ്യാപിക്കുന്നതിനെതിരെ ആരെയും കോടതിയില്‍ പോയി വിധി വാങ്ങിയാലേ അംഗീകരിക്കൂ എന്നാണോ എന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം വൈകാരികമായല്ല വസ്തുതാപരമായി ഭേദഗതിയെ നോക്കി കാണണമെന്നും ലോകായുക്ത(Lokayukta) നിയമ ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ലോകായുക്ത ജുഡീഷ്യല്‍ സംവിധാനമല്ല മറിച്ച് അന്വേഷണ സംവിധാനമാണ്. ജുഡീഷ്യല്‍ സംവിധാനമാണ് ലോകായുക്ത എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ വിധിയും പ്രഖ്യാപിക്കുന്നത് ലോകത്ത് എവിടെയും ഇല്ലാത്തതാണ്. അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ ശിക്ഷ വിധിക്കുന്നത് നിയമപരമല്ല. പൊലീസ് അന്വേഷിച്ച് അവര്‍ തന്നെ ശിക്ഷ വിധിക്കുന്നത് എങ്ങനെ ശരിയാകുമെന്നും ഇത് ഭരണഘടനയുമായി ചേര്‍ന്ന് നില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ബില്‍ അവതരിപ്പിക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷം രേഖപ്പെടുത്തിയത്. ജുഡീഷ്യല്‍ സംവിധാനത്തിന്റെ അധികാരം എക്‌സ് സിക്യൂട്ടീവ് കവരുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. ബില്ല് പിന്‍വലിക്കണം. ബില്ലിന് സ്പീക്കര്‍ അവതരണ അനുമതി നല്‍കരുതെന്നും മുസ്ലിം ലീഗ് നേതാവ് എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. എന്നാല്‍, അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഷെല്‍ഫില്‍ വക്കാന്‍ ആണെങ്കില്‍ ലോകായുക്ത എന്തിനെന്ന് മന്ത്രി പി രാജീവ് ചോദിച്ചു. ലോകായുക്ത ജുഡീഷ്യല്‍ സംവിധാനമല്ല. നിലവിലുള്ള നിയമത്തില്‍ അത് പറയുന്നില്ല. അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ ശിക്ഷ വിധിക്കുന്നത് നിയമപരമല്ല. പോലീസ് അന്വേഷിച്ച് അവര്‍ തന്നെ ശിക്ഷ വിധിക്കുന്നത് എങ്ങനെ ശരിയാകും. ഇത് ലോകത്ത് ഒരിടത്തും ഇല്ലാത്ത സംവിധാനമാണെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here