Rahul dravid | ഇന്ത്യക്ക് തിരിച്ചടി, പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ്; ഏഷ്യാ കപ്പിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്

ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. മുഖ്യ പരിശീലന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന പ്രധാന ടൂര്‍ണമെന്റാണ് ഏഷ്യാ കപ്പ്. ദ്രാവിഡിന് എപ്പോള്‍ ടീമിനൊപ്പം ചേരാനാകില്ലന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം വിശ്രമത്തിലായിരുന്നു ദ്രാവിഡ്. സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത് മുന്‍ താരം വിവിഎസ് ലക്ഷ്മണായിരുന്നു.

ഈ മാസം 28നാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ദ്രാവിഡ് ടീമിനൊപ്പം ചേരില്ലെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അങ്ങനെയെങ്കില്‍ വിവിഎസ് ലക്ഷ്മണ്‍ ടീമിനൊപ്പം ചേരും. ബാറ്റിംഗ് കോച്ച് വിക്രം റാത്തൗര്‍, ബൗളിംഗ് കോച്ച് പരസ് മാംബ്രേ എന്നിവരും ലക്ഷ്മണിനൊപ്പമുണ്ടാവും.

പാകിസ്ഥാനാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പ്രധാന എതിരാളി. ആദ്യ മത്സരത്തിന് പുറമെ ഇതിന് ശേഷം സൂപ്പര്‍ ഫോറിലും ഭാഗ്യം അനുവദിച്ചാല്‍ കലാശപ്പോരിലും ഇരു ടീമുകളും പരസ്‌പരം പോരടിക്കും. ഓഗസ്റ്റ് 28-ാം തിയതിയിലെ മത്സരം ദുബായിലാണ് എന്നത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് നേരിയ ആശങ്കയാണ്. കാരണം, കഴിഞ്ഞ ടി20 ലോകകപ്പില്‍(2021) ഇന്ത്യന്‍ ടീം പാകിസ്ഥാനോട് ഇതേ വേദിയില്‍ 10 വിക്കറ്റിന് തോറ്റിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാനോട് ആദ്യമായി തോല്‍വി വഴങ്ങുകയായിരുന്നു ഇന്ത്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here