Wayanad: പ്രായമോ അത് ജസ്റ്റ് നമ്പര്‍ ബ്രോ; ഇതാ രണ്ട് സൈക്കിള്‍ റൈഡേഴ്‌സിന്റെ കഥ

കഴിഞ്ഞ ദിവസം വയനാട്ടില്‍ നടന്ന വയനാട്(Wayanad) ബൈസൈക്കിള്‍ ചലഞ്ചില്‍(Bycicle challenge) പങ്കെടുത്ത രണ്ട് പേരെ പരിചയപ്പെടാം.ഇരുവര്‍ക്കും സൈക്കിള്‍ ജീവിതത്തിന്റെ ഭാഗമാണ്. സൈക്കിളിനൊപ്പമല്ലതെ ഇവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ചെറുപ്പം തൊട്ടേയുള്ള ഇവരുടെ സൈക്കിള്‍ യാത്രകള്‍ ഇന്ന് വന്‍ കിട സൈക്കിള്‍ റൈഡുകളിലെത്തി നില്‍ക്കുന്നു. അതിലൊരാളാണ് കോഴിക്കോട് കാപ്പാട് സ്വദേശി ഹംസ. 2017 ലാണ് ഹംസ സൈക്കിള്‍ റൈഡുകളിലേക്ക് തിരിയുന്നത്. റൈഡേഴ്‌സിന്റെ കൂട്ടായ്മ നടത്തിയ വിവിധ മത്സരങ്ങളില്‍ ഹംസയും പങ്കാളിയായിരുന്നു. ഇപ്പോള്‍ ത്രസിപ്പിക്കുന്ന സാഹസിക റൈഡുകളില്‍ ഹസയുടെ സാന്നിദ്ധ്യമുണ്ട്.

തൃശ്ശൂര്‍ സ്വദേശിയായ ഹരിയാകട്ടെ 2013 ല്‍ തൃശ്ശൂരില്‍ നിന്ന് ലഡാക്കിലേക്ക് സൈക്കിള്‍ യാത്ര നടത്തിയ അഞ്ചംഗ സംഘത്തിലെ അംഗമായിരുന്നു. അന്ന് 52 ദിവസം നീണ്ട യാത്രയ്‌ക്കൊടുവിലാണ് സംഘം ലഡാക്കിലെത്തിയത്.
പിന്നീട് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന റൈഡുകളില്‍ ഹരി പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴും സൈക്കിള്‍ റൈഡുകളില്‍ ഹരിയുടെ സാന്നിധ്യമുണ്ടായിരിക്കും. 2013 ന് മുമ്പ് വിവിധ സംഘടനകളുടെ ബോധവത്ക്കരണ പരിപാടികള്‍, ധനശേഖരണം, പ്രതിഷേധം തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഹരിയുടെയും ഹരിയുടെ സൈക്കിളിന്റെയും സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍, 2017 മുതലാണ് സൈക്കിള്‍ റൈഡുകളിലേക്ക് തിരിയുന്നതെന്ന് ഹരി പറയുന്നു. റൈഡേഴ്‌സ് കൂട്ടായ്മയുിലൂടെ വിവിധ മത്സരങ്ങളിലും ഹരി സാന്നിധ്യമറിയിച്ചു.

കാപ്പാട് ബീച്ച് റൈഡേഴ്‌സ് എന്ന കൂട്ടായ്മയിലൂടെയാണ് ഹംസയും ഹരിയും സുഹൃത്തുക്കളാകുന്നത്. സൈക്കിളോട്ടത്തില്‍ പ്രായം വെറും നമ്പറാണെന്നാണ് ഈ മിടുക്കരുടെ അഭിപ്രായം. മനസിന് പ്രായമില്ല മനസാണ് സൈക്കിള്‍ എന്നാണ് ഇവര്‍ പറയുന്നത്.അപ്പോ മനസ് ഓക്കെയാണെങ്കില്‍ ശരീരവും റെഡി. സൈക്കിളില്‍ ദീര്‍ഘ ദൂരയാത്രകള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന മാനസിക ഉല്ലാസത്തിനൊപ്പം നല്ല ആരോഗ്യവും സൈക്കിള്‍ സവാരിയിലൂടെ കിട്ടുമെന്നും ഇരുവരും പറയുന്നു.വയനാട് ലക്കിടി മുതല്‍ ചേമ്പ്ര വരെയാണ് സൈക്കിള്‍ ചലഞ്ച് നടന്നത്.പ്രകൃതി ഭംഗിയും സാഹസികതയും അനുഭവിച്ചാണ് ഇവര്‍ മടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News