Heavy rain:സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത;12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം(Trivandrum,Kollam) ജില്ലകള്‍ ഒഴിച്ച് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്(Yellow Alert) പ്രഖ്യാപിച്ചു. മണ്‍സൂണ്‍ കാറ്റ് ശക്തി പ്രാപിക്കുകയും പശ്ചിമ ബംഗാള്‍ തീരത്ത് അന്തരീക്ഷ ചുഴി രൂപപ്പെട്ടതുമാണ് മഴക്ക് കാരണമായിരിക്കുന്നത്.

ഇന്ന് മുതല്‍ 27 വരെ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ നാളെ മുതല്‍ 26 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News