Trinamool Congress: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെട്ട കന്നുകാലി കടത്തുകേസ്; ജഡ്ജിക്ക് ഭീഷണിക്കത്ത്

തൃണമൂല്‍ കോണ്‍ഗ്രസ്(Trinamool Congress) നേതാവ് ഉള്‍പ്പെട്ട കന്നുകാലി കടത്തുകേസ് പരിഗണിക്കുന്ന ബംഗാള്‍ ജഡ്ജിക്ക്(Bengal judge) ഭീഷണിക്കത്ത്. അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് ബിര്‍ഭും ജില്ലാധ്യക്ഷന്‍ അനുബത്ര മൊണ്ഡലിനെ ഉടന്‍ മോചിപ്പിക്കണമെന്നാണ് കത്തില്‍ ആവശ്യം. അല്ലെങ്കില്‍ ജഡ്ജിയെയും കുടുംബത്തെയും ലഹരിക്കേസില്‍ അകപ്പെടുത്തും എന്നാണ് ഭീഷണി. അസന്‍സോള്‍ പ്രത്യേക സിബിഐ കോടതി ജഡ്ജി രാജേഷ് ചക്രബര്‍ത്തിക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത അനുയായിയായ അനുബത്രയെ രണ്ടാഴ്ച മുന്‍പാണ് സിബിഐ അറസ്റ്റ് ചെയ്തത്. അക്കൗണ്ടില്‍ ഉണ്ടായിരുന്ന 17 കോടിയോളം രൂപയും മരവിപ്പിച്ചിരുന്നു. ഇന്ത്യ-ബംഗ്ലദേശ് അതിര്‍ത്തിവഴി ബിര്‍ ഭൂം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് കന്നുകാലികളെ കടത്തിയെന്നാണ് കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News