ഒരു ജേഴ്‌സി തരുമോ? ആരാധകന് ധവാന്റെ മറുപടി; ചിരിയടക്കാനാവാതെ രാഹുലും ഗെയ്കവാദും

ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളത്തിലായാലും സോഷ്യല്‍ മീഡിയയിലും പ്രത്യേകം ആരാധകരുണ്ട്. ക്യാച്ചെടുത്താല്‍ ധവാന്റെ പ്രത്യേക രീതിയിലുള്ള ആഘോഷവും മറ്റും പലരും അനുകരിക്കാറുണ്ട്. ഡ്രസിംഗ് റൂമിലാവട്ടെ വളരെയേറെ എനര്‍ജറ്റിക്കാണ് ധവാന്‍. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഇന്ത്യ- സിംബാബ്‌വെ മൂന്നാം ഏകദിനത്തിനിടെയാണ് സംഭവം. ധവാന്‍ ഡ്രസിംഗ് റൂമില്‍ ഇരിക്കുമ്പോള്‍ ഗ്യാലറിയില്‍ തെളിഞ്ഞ ഒരു പ്ലക്കാര്‍ഡിലേക്ക് ക്യാമറ തെളിഞ്ഞു. ‘ശിഖര്‍, താങ്കളുടെ ഒരു ജേഴ്‌സി എനിക്ക് കിട്ടുമോ?’ എന്നാണ് അതില്‍ എഴുതിയിരുന്നത്. ഇത് ധവാന്‍ ശ്രദ്ധിക്കുകയും ചെയ്തു.

ഉടനെ ധവാന്‍ തന്റെ ജേഴ്‌സി അഴിക്കുന്നത് പോലെ അഭിനയിച്ചു. ഇതുകണ്ട് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനും റിതുരാജ് ഗെയ്കവാദിനും ചിരിയടക്കാനായില്ല. കമന്ററിയില്‍ പറയുന്നുണ്ടായിരുന്നു, ‘താങ്കളുടെ സംഭാവന നല്‍കൂ…’ എന്ന്. വീഡിയോ നോക്കാം ..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here