Bhavana , Manju warrier | ഭാവന കരുത്തിന്റെ പ്രതീകം : മഞ്ജു വാര്യർ

നടി ഭാവനയെ പിന്തുണച്ച് മഞ്ജു വാര്യർ. ഭാവന കരുത്തിൻ്റെ പ്രതീകമാണെന്നും അതിജീവനമെന്ന വാക്കിന് ഏറ്റവും അനുയോജ്യം ഭാവനയുടെ പേര് ആണെന്നും മഞ്ജുവാര്യർ പറഞ്ഞു . സ്തനാർബുദ ക്യാമ്പയിനായ ദ് സർവൈവൽ ലോഞ്ചിൻ്റെ ഉത്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യർ.

Aliabhatt | ഭര്‍ത്താവിന്റെ സര്‍നെയിം ഒപ്പം ചേര്‍ത്ത് ആലിയ ഭട്ട് പേര് മാറ്റുന്നു

ബോളിവുഡ് താരം ആലിയ ഭട്ട് തന്റെ ഔദ്യോഗിക പേര് മാറ്റുന്നു. ഭര്‍ത്താവ് രണ്‍ബിര്‍ കപൂറിന്റെ സര്‍നെയിം കപൂര്‍ തന്റെ പേരിനൊപ്പം ചേര്‍ത്ത് ആലിയ ഭട്ട് കപൂര്‍ എന്നാണ് പേരുമാറ്റം. തന്റെ സ്‌ക്രീന്‍ നെയിം മാറ്റുന്നില്ലെന്നും പകരം പേരുമാറ്റം ഔദ്യോഗിക രേഖകളില്‍ മാത്രമായിരിക്കുമെന്നും ആലിയ ഭട്ട് പറഞ്ഞു. (Alia Bhatt to change her name to Alia Bhatt-Kapoor after marrying Ranbir)

ആദ്യ കുട്ടിയ്ക്കായി തയാറെടുക്കുന്ന സമയമായതിനാല്‍ സന്തോഷത്തോടെയാണ് താന്‍ പേരുമാറ്റുന്നതെന്ന് ആലിയ ഭട്ട് പറഞ്ഞു. ഞങ്ങള്‍ക്ക് ഉടന്‍ ഒരു കുഞ്ഞുണ്ടാകും. കപൂര്‍മാര്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ ഞാന്‍ മാത്രം ഭട്ടായി തുടരാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഞാനും കപൂര്‍ ആകുന്നു. നിങ്ങള്‍ക്ക് മനസിലാകുന്നില്ലേ? ഒഴിവാക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പേരുമാറ്റത്തെക്കുറിച്ച് ആലിയ ഭട്ട് പ്രതികരിച്ചത് ഇങ്ങനെ. താന്‍ എപ്പോഴും ആലിയ ഭട്ട് തന്നെയായിരിക്കുമെന്ന് ആലിയ പറയുന്നു. എന്നാല്‍ അതോടൊപ്പം തന്നെ താന്‍ കപൂറുമാണ്. അതില്‍ താന്‍ വളരെ സന്തോഷവതിയാണെന്നും ആലിയ ഭട്ട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News