Mammookka:മമ്മൂക്ക പ്രതിഫലം വാങ്ങാതെ അഭിനയിച്ചു; കാരണം വെളിപ്പെടുത്തി മുകേഷ്|Mukesh

കഥ പറയുമ്പോള്‍ എന്ന ചിത്രം ഒരിക്കലും നിര്‍മ്മാണം ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്ന് നടന്‍ മുകേഷ്(Mukesh). കൈരളി ടി വിയുടെ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മുകേഷിന്റെ പ്രതികരണം. ചിത്രത്തിന്റെ കഥ ശ്രീനിവാസന്‍(Sreenivasan) തന്നോട് പറഞ്ഞു. മമ്മൂക്കയോട് ഈ കഥ പറഞ്ഞപ്പോല്‍ മമ്മൂക്കയ്ക്ക്(Mammookka) കഥ ഏറെ ഇഷ്ടപ്പെട്ടു. നല്ല കഥയല്ലേ..ലാഭം നോക്കണ്ട എന്ന് ശ്രീനിവാസനോട് മുകേഷിനോട് പറഞ്ഞു. ശ്രീനിവാസന്‍ തിരിച്ച് മറുപടിയായി പറഞ്ഞു നമ്മളുടെ ഒരു രൂപ ചെലവാക്കാന്‍ പാടില്ലയെന്ന്. അത് നീ എനിക്ക് ഉറപ്പ് തരണമെന്നും ശ്രീനി തന്നോട് പറഞ്ഞു.

Mammootty Birthday Special: 10 Popular Movies of the Malayalam Megastar  That Were Remade in Bollywood With Shah Rukh Khan, Akshay Kumar, Ajay  Devgn! | 🎥 LatestLY

അതുപ്പോലെ തന്നെ സംഭവിച്ചു. പടത്തിനായി ഒരുപാട് പൈസയൊന്നും ചെലവാക്കേണ്ടി വന്നില്ല. ചിത്രത്തില്‍ അഭിനയിച്ചതിന് മമ്മൂക്ക പൈസയും വാങ്ങിയിരുന്നില്ല. എന്നാല്‍ ലാസ്റ്റ് മൊമന്റില്‍ പൈസ വാങ്ങാന്‍ താനും ശ്രീനിയും മമ്മൂക്കയെ നിര്‍ബന്ധിച്ചു. എന്നാല്‍ മമ്മൂക്ക പ്രതിഫലം വാങ്ങാന്‍ തയാറായില്ല.

Making Kadha Parayumbol

തനിക്ക് വേണ്ടെന്ന് തന്നെ മമ്മൂക്ക പറഞ്ഞു. അങ്ങനെ മമ്മൂക്കയെ കാണാന്‍ താനും ശ്രീനിവാസനും ചേര്‍ന്ന് ഡബ്ബിംഗ് തിയേറ്ററില്‍ പോയി. ഞങ്ങള്‍ മമ്മൂക്കയോട് പറഞ്ഞു;’ഞങ്ങള്‍ക്ക് മനസ്സമാധാനമില്ല… മമ്മൂക്ക പൈസ വാങ്ങണമെന്ന് ഞങ്ങള്‍ മമ്മൂക്കയോട് പറഞ്ഞു. മമ്മൂക്ക തറപ്പിച്ച് പറഞ്ഞു..വാങ്ങില്ല..അദ്ദേഹം പറഞ്ഞു..മമ്മൂക്ക തന്റെ ഭാര്യയോട് വാക്ക് പറഞ്ഞു.

My Malayalam Movie Reviews: കഥ പറയുമ്പോള്‍[ Katha Parayumbol]

ആ സിനിമ കണ്ട് മമ്മൂക്കയോട് ഭാര്യ പറഞ്ഞു ‘് അശോക് രാജ് എന്നാണ് കഥാപാത്രത്തിന്റെ പേരെങ്കിലും കേരളത്തിലുള്ള ആളുകള്‍ ഇത് മമ്മൂട്ടിയായി തന്നെ കണക്കാക്കും. കോടി കണക്കിന് രൂപ മുടക്കി സിനിമയെടുത്താലും ഒരുപക്ഷേ ഇത്രയും ഗംഭീരമാവില്ല. മുകേഷിന്റെയും ശ്രീനിവാസന്റെയും കൈയ്യില്‍ നിന്ന് അതുകൊണ്ടുതന്നെ പൈസ വാങ്ങരുത് എന്ന് മമ്മൂക്കയുടെ ഭാര്യ പറഞ്ഞിരുന്നു. വാങ്ങികഴിഞ്ഞാല്‍ ഭാര്യയെ ഫേസ് ചെയ്യാന്‍ പറ്റില്ലെന്നും മമ്മൂക്ക പറഞ്ഞു.

Kerala Film Industry's 10 Trustworthy Film Production Houses

പിന്നീട് മുകേഷ് ശ്രീനിയോട് പറഞ്ഞു,ഇനി നിര്‍ബന്ധിക്കണ്ടാ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News