Manish Sisodia: ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ കേസുകളും അവസാനിപ്പിക്കാം: മനീഷ് സിസോദിയയ്ക്ക് സന്ദേശം

ആം ആദ്മി പാര്‍ട്ടി(AAP) വിട്ട് ബി.ജെ.പിയില്‍(BJP) ചേര്‍ന്നാല്‍ എല്ലാ കേസുകളും അവസാനിപ്പിക്കാമെന്ന് സന്ദേശം ലഭിച്ചതായി മനീഷ് സിസോദിയ(Manish Sisodia) . ആം ആദ്മിയെ തകര്‍ത്ത് ബി.ജെ.പിയില്‍ ചേരാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സന്ദേശം തനിക്ക് ലഭിച്ചിട്ടുണ്ട്. . ഇതിന്റെ കൂടുതല്‍ തെളിവുകള്‍ ഉടന്‍തന്നെ പുറത്തുവിടുമെന്നും സിസോദിയ പറഞ്ഞു. എം എല്‍ എ മാര്‍ക്ക് 5 കോടി രൂപ ബി ജെ പി വാഗ്ദാനം ചെയ്‌തെന്ന് സൗരവ് ഭരദ്വാജ് എംഎല്‍എ ആരോപിച്ചു. ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നും ഭരദ്വാജ് കുറ്റപ്പെടുത്തി. 2014 ല്‍ ഓപ്പറേഷന്‍ ലോട്ടസ് നടപ്പാക്കാന്‍ ബിജെപി ശ്രമിച്ചു. എന്നാല്‍ ദില്ലിയില്‍ ബി ജെ പി യുടെ ഓപ്പറേഷന്‍ താമര പരാജയപ്പെട്ടെന്നും ആം ആദ്മി പാര്‍ട്ടി പറഞ്ഞു.

ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കിലും വിവാഹമാകാം: ദില്ലി ഹൈക്കോടതി

മുസ്ലിം വ്യക്തിനിയമ പ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക്(Muslim girls) വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതി(Delhi High Court). വിവാഹത്തിന് രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമില്ല. ഇങ്ങനെ നടക്കുന്ന വിവാഹങ്ങളിലെ ഭര്‍ത്താക്കന്മാര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

വിവാഹശേഷം പെണ്‍കുട്ടിക്ക് ഭര്‍ത്താവിനൊപ്പം കഴിയാന്‍ അധികാരമുണ്ട്. വിവാഹശേഷം ഭര്‍ത്താവുമായി നടക്കുന്ന ലൈംഗികബന്ധത്തിന്റെ പേരില്‍ പോക്സോ നിയമപ്രകാരം ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്മീത് സിങ്ങിന്റേതാണ് ഉത്തരവ്.

ഈ വര്‍ഷം ആദ്യം ബിഹാറില്‍വെച്ച് വിവാഹിതരായ മുസ്ലിം ദമ്പതിമാരുടെ ഹര്‍ജി പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് വിവാഹം നടന്നത്. വിവാഹം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പതിനഞ്ച് വയസും അഞ്ച് മാസവും ആയിരുന്നു പ്രായം.

വിവാഹത്തിന് ശേഷം പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, പോക്സോ നിയമത്തിലെ ആറാം വകുപ്പ് എന്നിവ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കിയിരിന്നു. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ലൈംഗിക ബന്ധത്തിന് പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here