ശ്രദ്ധയാകർഷിച്ച് ഭാവഗായകന്റെ പുതിയ പ്രണയഗാനം

സംഗീത പ്രേമികളുടെ ശ്രദ്ധയാകർഷിയ്ക്കുകയാണ് ഭാവഗായകൻ പി. ജയചന്ദ്രന്റെ പുതിയ പ്രണയഗാനം. വിവേക് വിനോദ് സംവിധാനം ചെയ്ത ‘തീരങ്ങൾ’ എന്ന സംഗീത ആൽബത്തിലാണ് പി ജയചന്ദ്രന്റെ ഗാനമുള്ളത്. സംഗീത സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്നത് കെകെ വിനോദ് കുമാറാണ്.

മാധ്യമ പ്രവർത്തകൻ അഭിലാഷ് നായരുടേതാണ് ഗാനരചന. നവീന വി.എം, ലബാൻ റാണേ, ടി സുരേഷ് ബാബു എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം-ഡി.ഐ വിജയ്, എഡിറ്റിങ്- എ.എസ് അരവിന്ദൻ, ഭുവനേഷ് മണിവണ്ണൻ. മില്ലേനിയം വീഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel