‘ ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ചേട്ടനോടാണ് ‘, അഭിമുഖത്തിൽ കണ്ണ് നിറഞ്ഞ് ടൊവിനോ തോമസ്

ടൊവിനോ തോമസിന്റെ തല്ലുമാല എന്ന ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റ് ആയി മാറിയിരിക്കുകയാണ്. ഓ​ഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. പ്രദർശനത്തിനെത്തി ഒരാഴ്ചയിലേക്ക് എത്തുമ്പോഴും തിയേറ്റർ നിറഞ്ഞാണ് ഓരോ ഷോയും നടക്കുന്നത്. വളരെയധികം റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രമാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല. ഒരു അഭിമുഖത്തിനിടെ ടൊവിനോ കരയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ ചേട്ടനെ കുറിച്ച് പറഞ്ഞപ്പോഴാണ് ടൊവിനോ കരഞ്ഞത്.

ജീവിതത്തിൽ താൻ ഏറ്റവും കടപ്പെട്ടിരിക്കുന്ന ആളുകളിൽ ഒരാളാണ് ചേട്ടൻ എന്നാണ് ടൊവിനോ അഭിമുഖത്തിനിടെ പറഞ്ഞത്. ടൊവിനോയുടെ വാക്കുകൾ ഇങ്ങനെ – ”ചേട്ടൻ വളരെ റിയലിസ്റ്റിക് ചിന്തകളുള്ള ഒരാളാണ്. എനിക്ക് മൂന്ന് പ്രീമിയം കാറുകളുണ്ട്. അതെടുത്ത് ഓടിക്കാൻ പറഞ്ഞാൽ അതിൽ സ്ക്രാച്ച് എങ്ങാനും വീണാലോ എന്ന് പറഞ്ഞ് ചേട്ടൻ ഓടിക്കില്ല. അതുപോലെ കുട്ടികളുടെ പിറന്നാൾ വരുമ്പോൾ അവരുടെ പേരിൽ ഞാൻ ഡിപ്പോസിറ്റ് ഇടും. ചേട്ടന്റെ കുട്ടിയുടെ പിറന്നാളിനും അത് ചെയ്തു. അത് തിരിച്ചെടുക്കാനാണ് പുള്ളി പറഞ്ഞത്. എന്നിട്ട് എത്ര തുക ഇടണമെന്നും ചേട്ടൻ പറഞ്ഞു. കാരണം എന്റെ കൊച്ചിന് അത്രയും തുകയെ തരാൻ പറ്റുകയുള്ളൂ എന്നാണ് ചേട്ടൻ പറഞ്ഞത്.

ഞാനും ചേട്ടനും ഇപ്പോഴും ഷർട്ടുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി ഇടുന്നവരാണ്. ഒരു വയസിന്റെ വ്യത്യാസമെയുള്ളൂ. ചേട്ടന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എനിക്ക് ഇങ്ങനൊക്കെ ചെയ്യാൻ പറ്റുമോ എന്ന് അറിയില്ലെന്നും” ടൊവിനോ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News