Thiruvananthapuram: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണങ്ങള്‍ ഉടമയ്ക്ക് തിരികെ നല്‍കി ആശുപത്രി ജീവനക്കാരന്‍

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍(Medical College Hospital) കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ആശുപത്രി ജീവനക്കാരന്‍ ഉടമയായ രോഗിയ്ക്ക് തിരികെ നല്‍കി. കൊല്ലം(Kollam) സ്വദേശി ധന്യയുടെ ആഭരണങ്ങള്‍ ബയോ കെമിസ്ട്രി ലാബിലെ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് ഉദയനന് കളഞ്ഞു കിട്ടുകയായിരുന്നു. ചികിത്സയ്ക്കിടെ ധന്യ ധരിച്ചിരുന്ന ആഭരണങ്ങള്‍ ഭര്‍ത്താവിന് കൈമാറി.

പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ രക്തപരിശോധനാവേളയില്‍ ബ്ലഡ് ബാങ്കിലെ ലാബ് കൗണ്ടറില്‍ വച്ച് പേഴ്‌സടക്കം നഷ്ടമായി. തിങ്കള്‍ രാത്രി ഡ്യൂട്ടിക്കെത്തിയ എന്‍ ജി ഒ യൂണിയന്‍ പ്രവര്‍ത്തകന്‍ കൂടിയായ ഉദയനന് പേഴ്‌സ് കിട്ടി. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരമറിയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ നിസാറുദ്ദീന്‍ സെക്യൂരിറ്റി സാര്‍ജന്റിനെ ലാബ് കൗണ്ടറിലേക്ക് അയച്ച് ലാബ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ പഴ്‌സ് കവറിലാക്കി സീല്‍ ചെയ്യിച്ച് സെക്യൂരിറ്റി ഓഫീസില്‍ ഏല്‍പ്പിച്ചു.

ചൊവ്വ രാവിലെ പേഴ്‌സിന്റെ ഉടമസ്ഥയായ ധന്യയെ കണ്ടെത്തുകയും സെക്യൂരിറ്റി ഓഫീസറുടെ സാന്നിധ്യത്തില്‍ ഉദയനന്‍ പേഴ്‌സ് കൈമാറുകയും ചെയ്തു. ാലിമാല, കമ്മല്‍ , കൊലുസ് , മോതിരം എന്നിങ്ങനെ ഒരുലക്ഷത്തോളം രൂപ വിലയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പേഴ്‌സിലുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News