‘പോക്കിരിരാജുടെ സെറ്റ്, പൃഥ്വി പുതിയ ബിഎംഡബ്ല്യു വാങ്ങിയ ദിനം’; ഓര്‍മ്മച്ചിത്രം പങ്കുവച്ച് സുപ്രിയ മേനോന്‍

പൃഥ്വിരാജിന്‍റെ സിനിമാ ജീവിതത്തില്‍ സജീവ പങ്കാളിത്തമുള്ള ആളാണ് ഭാര്യ സുപ്രിയ മേനോന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ചിത്രങ്ങളുടെ പിന്നണിയിലെല്ലാം സുപ്രിയയുടെ സജീവ ഇടപെടലുകളുണ്ട്. ഇരുവരും ഒരുമിച്ചുള്ള യാത്ര ആരംഭിച്ചിട്ട് 11 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇപ്പോഴിതാ വിവാഹത്തിനു മുന്‍പുള്ള ഒരു ഓര്‍മ്മച്ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സുപ്രിയ.

ചുവപ്പ് നിറത്തിലുള്ള ബിഎംഡബ്ല്യു ഇസഡ് 4 കാറിന് സമീപം നില്‍ക്കുന്ന പൃഥ്വിരാജും സുപ്രിയയുമാണ് ചിത്രത്തില്‍. പോക്കിരിരാജയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ചിത്രം. 2009 അല്ലെങ്കില്‍ 2010. തീയതി ശരിക്കും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.

പൃഥ്വി ആ സമയത്ത് പോക്കിരിരാജ ഷൂട്ട് ചെയ്യുകയായിരുന്നു. എന്നാണ് പൃഥ്വി ഇസഡ് 4 കാര്‍ വാങ്ങിയത്. അന്നത്തെ ഒഫിഷ്യല്‍ ചിത്രങ്ങളിലൊന്നും ഞാന്‍ കാണില്ല, പക്ഷേ ഞാന്‍ അവിടെ ഉണ്ടായിരുന്നു, സുപ്രിയ ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2011 ഏപ്രില്‍ 25 ന് പാലക്കാട് വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News