Supreme Court: സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും ജഡ്ജിമാര്‍ക്കും വിരമിച്ച് ഒരു വര്‍ഷം വരെ സുരക്ഷ

സുപ്രീം കോടതി(Supreme court) ചീഫ് ജസ്റ്റിസ്മാര്‍ക്കും(Chief justice) ജഡ്ജിമാര്‍ക്കും(Judge) വിരമിച്ച് ഒരു വര്‍ഷം വരെ സുരക്ഷ നല്‍കുന്നതിനുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കേന്ദ്ര നിയമ മന്ത്രാലയം ആണ് വിജ്ഞാപനം പുറത്ത് ഇറക്കിയത്. വിരമിച്ച് ഒരു വര്ഷം വരെ രണ്ട് ജീവനക്കാരുടെ സേവനം നല്‍കാനുള്ള ഭേദഗതിയും സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. സുപ്രീം കോടതിയില്‍ നിന്ന് ജഡ്ജിമാരുടെ ശമ്പളവും, സേവന വ്യവസ്ഥകളും സംബന്ധിച്ച 1958 ലെ നിയമത്തിലാണ് കേന്ദ്ര നിയമ മന്ത്രാലയം ഭേദഗതി കൊണ്ടുവന്നത്.

പുതിയ ഭേദഗതി പ്രകാരം സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ്, ജഡ്ജിമാര്‍ എന്നിവര്‍ താമസിക്കുന്ന വസതികള്‍ക്ക് മുഴുവന്‍ സമയ സുരക്ഷ ഉറപ്പാക്കും. ജഡ്ജിമാര്‍ക്ക് ഒപ്പം ഉള്ള മുഴുവന്‍ സമയ സെക്യുരിറ്റി ഗാര്‍ഡിന് പുറമെയാണിത്. വിരമിക്കുന്നത് മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഈ സേവനം ലഭിക്കുക.

എന്‍ഡിടിവി യുടെ ഓഹരി വാങ്ങി അദാനി ഗ്രൂപ്പ്

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഇംഗ്ലീഷ് വാര്‍ത്ത ചാനലായ എന്‍.ഡി.ടി.വിയുടെ(NDTV) ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങുന്നു. എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് വാങ്ങുക. ഇതുസംബന്ധിച്ച് എന്‍.ഡി.ടി.വി മാനേജുമെന്റും അദാനി ഗ്രൂപ്പും ധാരണയായതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here