Cheruvannur: ചെറുവണ്ണൂരില്‍ വന്‍ തീപിടിത്തം

ചെറുവണ്ണൂരില്‍(Cheruvannur) തീപിടിത്തമുണ്ടായത്(fire) പെയിന്റ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുന്നതനിടെയെന്ന് നാട്ടുകാര്‍. പെയിന്റ് നിര്‍മാണത്തിനുള്ള വസ്തുക്കളുമായെത്തിയ ടാങ്കര്‍ ലോറിക്ക് ചോര്‍ച്ചയുണ്ടായതാണ് തീപിടിത്തത്തിന് കാരണം. വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം ഇതുവരെ നിയന്ത്രണവിധേയമാക്കാനായിട്ടില്ല. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

ഗോഡൗണ്‍ ഏതാണ്ട് പൂര്‍ണ്ണമായി കത്തി. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. ഒരു തൊഴിലാളിക്ക് പൊള്ളലേറ്റു. സൂഹൈല്‍ എന്ന തൊഴിലാളിയ്ക്കാണ് പൊള്ളലേറ്റത്. പൊള്ളല്‍ ഗുരുതരം അല്ല.

വിഴിഞ്ഞം സമരം: ക്രമസമാധാനം സംരക്ഷിക്കുമെന്ന് സര്‍വകക്ഷിയോഗം

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ വിഴിഞ്ഞം(Vizhinjam) അന്താരാഷ്ട്ര തുറമുഖ നിര്‍മാണ പദ്ധതി പ്രദേശത്ത് നടത്തി വരുന്ന രാപ്പകല്‍ ഉപരോധ സമരത്തില്‍ ക്രമസമാധാനം സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ(V Shivankutty) അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു, ഭക്ഷ്യവകുപ്പു മന്ത്രി ജി. ആര്‍ അനില്‍(G R Anil) എന്നിവരും പങ്കെടുത്തു.

മേയര്‍ ആര്യ രാജേന്ദ്രന്‍, എം വിന്‍സന്റ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ അതിരൂപതാ പ്രതിനിധികളായ ഫാദര്‍ മൈക്കിള്‍ തോമസ്, ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് എന്നിവരും സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News