Help Desk: ആധാര്‍-വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍; കളക്ടറേറ്റില്‍ ഹെല്‍പ് ഡെസ്‌ക് തുറന്നു

ആധാര്‍ കാര്‍ഡ്(Aadhar card) വോട്ടര്‍ പട്ടികയുമായി(Voter’s list) ബന്ധിപ്പിക്കുന്നതിനായി കളക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക്(Help Desk) ആരംഭിച്ചു. ഹെല്‍പ് ഡെസ്‌കിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. കളക്ടറേറ്റിലെ ഒന്നാം നിലയില്‍ ആണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചത്. പൊതുജനങ്ങള്‍ക്കും ഹെല്‍പ് ഡെസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്താം.

വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പുകളും അപാകതകളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആധാര്‍ കാര്‍ഡുമായി വോട്ടര്‍പട്ടികയെ ബന്ധിപ്പിക്കുന്നത്.

വളരെ ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ തന്നെ പൊതു ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കാം. www.nvsp.in, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് എന്നിവായിലൂടെ ഓണ്‍ലൈനായി ആധാര്‍ ബന്ധിപ്പിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News