Baba Ramdev: ആധുനിക വൈദ്യശാസ്ത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബാബാ രാംദേവ് ശ്രമിക്കരുത്: സുപ്രീംകോടതി

ബാബാ രാംദേവിനെതിരെ(Baba Ramdev) സുപ്രീംകോടതി(Supreme court). ആധുനിക വൈദ്യശാസ്ത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ രാംദേവ് ശ്രമിക്കരുതെന്ന് കോടതി. മെഡിക്കല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.ആയുര്‍വേദത്തെ ജനകീയമാക്കാന്‍ പ്രചാരണങ്ങള്‍ നടത്താമെന്നും എന്നാല്‍ മറ്റ് സംവിധാനങ്ങളെ വിമര്‍ശിക്കരുതെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

അലോപ്പതി മരുന്നുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും, കോവിഡ് വാക്‌സിനേഷനും എതിരെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടക്കുന്നതായി ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അസ്ഥിരത രൂക്ഷമാകുന്നു; ഷിന്‍ഡെ ക്യാമ്പില്‍ അതൃപ്തി വളരുന്നു

മഹാരാഷ്ട്രയില്‍(Maharashtra) ഏകനാഥ് ഷിന്‍ഡെ ക്യാമ്പിന് ബിജെപി നേതൃത്വവുമായി വിവിധ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടമാകാന്‍ തുടങ്ങിയതോടെ സംസ്ഥാനത്ത് രാഷ്ട്രീയ സ്ഥിതി വീണ്ടും വഷളാകുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

ഏകനാഥ് ഷിന്‍ഡെയും ബി.ജെ.പി ക്യാമ്പും അടുത്ത മന്ത്രിസഭാ വികസനത്തിന് മുന്‍പായി വേര്‍ പിരിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഷിന്‍ഡെ ക്യാമ്പിന് ബിജെപി നേതൃത്വവുമായി വിവിധ വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇതോടെ സംഥാനത്തെ രാഷ്ട്രീയ സ്ഥിതി വീണ്ടും കലുഷിതമായേക്കും. മുഖ്യമന്ത്രിക്കസേരയില്‍ ഏകനാഥ് ഷിന്‍ഡെ ഇരുന്നിട്ടും മന്ത്രിസഭയില്‍ പ്രധാന വകുപ്പുകളെല്ലാം ബിജെപി കൈയ്യടിക്കിയെന്നാണ് കാവി സഖ്യത്തിലെ ഒരു വിഭാഗം കരുതുന്നത്. ഇതിന് പുറകെയാണ് ദേവേന്ദ്ര ഫഡ്നാവിസ് അടുത്ത മുഖ്യമന്ത്രിയാകുമെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയുടെ അവകാശവാദം ചര്‍ച്ചയായത്

നിലവില്‍ ഷിന്‍ഡെയുടെ ‘ഡെപ്യൂട്ടി’ ആയി ചുമതലകള്‍ കൈകാര്യം ചെയ്യുന്നത് ഫഡ്നാവിസ് ആണ്. മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചന്ദ്രശേഖറിന്റെ സുപ്രധാന പരാമര്‍ശങ്ങള്‍ പുറത്തുവന്നതോടെ ഏക്നാഥ് ഷിന്‍ഡെയുടെ മുഖ്യമന്ത്രി കസേരയെ സംബന്ധിച്ച് അനിശ്ചിതത്വം ഉടലെടുത്തതായി ഷിന്‍ഡെ ക്യാമ്പിലെ ഒരു വിഭാഗം കരുതുന്നു.

അതേ സമയം ബുല്‍ധാന ലോക്സഭാ മണ്ഡലത്തെച്ചൊല്ലി ഷിന്‍ഡെ ക്യാമ്പും ബിജെപി നേതൃത്വവും തമ്മില്‍ സങ്കീര്‍ണതകള്‍ ഉടലെടുത്തിട്ടുണ്ടെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. നിലവില്‍ ഷിന്‍ഡെ ക്യാമ്പ് നേതാവ് പ്രതാപ് യാദവിന്റേതാണ് ഈ മണ്ഡലം. എന്നാല്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തുവാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര നേതൃത്വം. ഇക്കാര്യത്തില്‍ തങ്ങളുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിച്ചതില്‍ ഷിന്‍ഡെ ക്യാമ്പിന് അതൃപ്തിയുണ്ട്. മറ്റ് ചില ലോക്സഭാ മണ്ഡലങ്ങളുടെ കാര്യത്തിലും ഇരു പാര്‍ട്ടികള്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകാമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News