Allu Arjun: ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ ഇന്ത്യന്‍ പരേഡില്‍ ഗ്രാന്‍ഡ് മാര്‍ഷലായി തിളങ്ങി ഇന്ത്യയുടെ അഭിമാനം അല്ലു അര്‍ജുന്‍

അപൂര്‍വ ബഹുമതി നേടി സൂപ്പര്‍ താരം അല്ലു അര്‍ജുന്‍(Allu Arjun). ന്യൂയോര്‍ക്കില്‍(Newyork) നടന്ന 2022ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന പരേഡില്‍ ഇന്ത്യയുടെ ഗ്രാന്‍ഡ് മാര്‍ഷലായി ഐക്കണ്‍ താരം അല്ലു അര്‍ജുന്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഭാര്യ സ്‌നേഹയ്ക്കൊപ്പമാണ് അല്ലു അര്‍ജുന്‍ ചടങ്ങില്‍ പങ്കെടുത്തത്. 5 ലക്ഷം ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുത്തു. സദസ്സില്‍ ഇന്ത്യയോടുള്ള ദേശസ്‌നേഹവും അല്ലു അര്‍ജുനോടുള്ള ആരാധനയുമാണ് പ്രകടമായത്.

പരേഡിന് ഇതുവരെ കാണാത്ത വിധം കൂടുതലും പ്രവാസി ഇന്ത്യക്കാരാണ് എത്തിച്ചേര്‍ന്നത്. 2022ല്‍ ഇതാദ്യമായാണ് 5 ലക്ഷം പേര്‍ ഒരു പരിപാടിക്കായി എത്തുന്നത്. ഇന്ത്യന്‍ ദേശീയ പതാക വീശി അല്ലു അര്‍ജുന്‍ ന്യൂയോര്‍ക്കിലെ തെരുവുകളിലൂടെ നടന്നു. ന്യൂയോര്‍ക്കിലെ തെരുവുകളില്‍ അദ്ദേഹത്തെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ജയ് ഹിന്ദ് എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് അവരെത്തിയത്.

അല്ലു അര്‍ജുന്‍ എല്ലാവരേയും സ്‌നേഹത്തോടെ അഭിവാദ്യം ചെയ്യുകയും ആരാധകരെ പ്രത്യേകം അഭിവാദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അല്ലു അര്‍ജുനെ ആദരിച്ചു. കുറച്ച് സമയത്തെ കൂടിക്കാഴ്ചക്ക് ശേഷം രണ്ടുപേരും ചേര്‍ന്ന് ഒരു സിഗ്‌നേച്ചര്‍ മൊമെന്റ് നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News