Aparna Balamurali: ഉത്തരം തേടിയിറങ്ങി അപര്‍ണ ബാലമുരളി; നിഗൂഢത നിറഞ്ഞ ടീസര്‍ പുറത്ത്

സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരം'(Ini Utharam) എന്ന സിനിമയുടെ ടീസര്‍(Teaser) പുറത്ത്. എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരം എന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍. പോലീസുകാരിലൂടെ പറഞ്ഞുപോകുന്നൊരു കുറ്റകൃത്യത്തിന്റെ കഥയാണിതെന്ന് സൂചിപ്പിക്കുന്നതാണ് ടീസര്‍. ഒരു കേസിന്റെ ചുരുള്‍ അഴിക്കുന്നെന്ന് വ്യക്തം.

അപര്‍ണ്ണ ബാലമുരളി, കലാഭവന്‍ ഷാജോണ്‍, ചന്തു നാഥ് എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്. ചിത്രത്തില്‍ ഇവരെ കൂടാതെ
ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്,ജാഫര്‍ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധര്‍,ജയന്‍ ചേര്‍ത്തല,ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. എ ആന്റ് വി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റര്‍-ജിതിന്‍ ഡി കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, വിനോഷ് കൈമള്‍. കല-അരുണ്‍ മോഹനന്‍. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍. സ്റ്റില്‍സ്-ജെഫിന്‍ ബിജോയ്. പരസ്യകല-ജോസ് ഡോമനിക്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദീപക് നാരായണ്‍.പ്രൊജക്റ്റ് ഡിസൈനര്‍ ആന്റ് മാര്‍ക്കറ്റിംങ്-H20 Spell. പി ആര്‍ ഒ-എ എസ് ദിനേശ്, ആതിര ദില്‍ജിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here