DYFI യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെ വധിക്കാന്‍ ശ്രമിച്ച കേസ്; ഒളിവില്‍പോയ ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്(Kozhikode) തൃക്കുറ്റിശേരിയില്‍ ഡിവൈഎഫ്‌ഐ(DYFI) യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെ(Jishnu Raj) വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍പോയ രണ്ടു മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍(Arrest). കെഎംസിസി ബാലുശേരി മണ്ഡലം ഭാരവാഹിയും ലീഗ് പ്രവര്‍ത്തകനുമായ പാലോളി പുതിയോട്ടില്‍ നസീര്‍ (45), പാലോളി പെരിഞ്ചേരി സവാദ് (40) എന്നിവരാണ് അറസ്റ്റിലായത്. പേരാമ്പ്ര കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ജൂണ്‍ 23നാണ് ജിഷ്ണുരാജിനെ മര്‍ദിച്ചവശനാക്കി തോട്ടില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചത്. ഇതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ കേസില്‍ എസ്ഡിപിഐ, മുസ്ലിംലീഗ് പ്രവര്‍ത്തകരായ 12 പേര്‍ റിമാന്‍ഡിലായിരുന്നു. നസീറും സവാദും രണ്ട് മാസമായി ഒളിവിലാണ്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് രണ്ടുപേരും ബാലുശേരി പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here