Kozhikode: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസ്; കൂടുതല്‍ പേര്‍ പ്രതികളായേക്കും

കോഴിക്കോട്(Kozhikode) സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ കൂടുതല്‍ പേര്‍ പ്രതികളായേക്കും(Arrest). കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മുഖ്യപ്രതി പി പി ഷബീറിന്റെ ഉന്നത ബന്ധങ്ങളും ഇതര ജില്ലകളിലെ സമാന കേസുകളിലുള്ള പങ്കാളിത്തവും അന്വേഷിക്കും.

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ നിലവില്‍ ആറ് പ്രതികളാണുള്ളത്. ഇതില്‍ എക്‌സ്‌ചേഞ്ചിലെ ജോലിക്കാരനായ കുണ്ടായിത്തോട് സ്വദേശി ജുറൈസ്, ഉപകരണങ്ങള്‍ വിതരണം ചെയ്ത മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടില്‍, മുഖ്യപ്രതി ചാലപ്പുറം സ്വദേശി പി പി ഷബീര്‍ എന്നിവരെ പിടികൂടിയിട്ടുണ്ട്. പൊറ്റമ്മല്‍ സ്വദേശി എംജി കൃഷ്ണപ്രസാദ്, ബേപ്പൂര്‍ സ്വദേശി അബ്ദുല്‍ ഗഫൂര്‍, മലപ്പുറം വാരങ്കോട് സ്വദേശി നിയാസ് കുട്ടശ്ശേരി എന്നിവരാണ് ഒളിവിലുളളത്. ഈ ആറ് പേര്‍ക്ക് പുറമേ കേസില്‍ കൂടുതല്‍ പേരെ പ്രതികള്‍ ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന.

സംസ്ഥാനത്തെ സമാന്തര എക്‌സ്‌ചേഞ്ചുകളിലെ പ്രധാന നിക്ഷേപകനായ കോട്ടക്കല്‍ സ്വദേശിക്ക് കോഴിക്കോട് എക്‌സ്‌ചേഞ്ച് നടത്തിപ്പുകാരുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ മുഖ്യപ്രതി ഷബീറിനെ ചോദ്യം ചെയ്താല്‍ കേസില്‍ കൂടുതല്‍ പേരുടെ പങ്ക് വ്യക്തമാകുമെന്നാണ് അന്വേഷണസംഘം കണക്കാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News