Kollam: കൊല്ലത്തെ പാകിസ്ഥാനെന്നു വിളിച്ച സംഘപരിവാര്‍ നേതാക്കളുടെ വ്യാജ പ്രചരണത്തിന് തിരിച്ചടി

കൊല്ലത്തെ(Kollam) പാകിസ്ഥാന്‍ എന്നു വിളിച്ച സംഘപരിവാര്‍ നേതാക്കളുടെ വ്യാജ പ്രചരണത്തിന് തിരിച്ചടി. ദേശീയ പതാക കാറില്‍ കെട്ടിയതിനാല്‍ യുവാവിനെ മര്‍ദ്ദിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ കാര്‍ ഇടിച്ച് തെറിപ്പിച്ചതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.ഇത് തെളിയിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങളും ദൃത്സാക്ഷി മൊഴിയും കൈരളി ന്യൂസിനു ലഭിച്ചു.

കഴിഞ്ഞ സ്വാതന്ത്യ ദിനം പുലര്‍ച്ചെ 1 മണിക്കും രണ്ടിനും ഇടയില്‍ കൊല്ലം പള്ളിമുക്ക് ജംഗഷനിലാണ് സംഭവം. രണ്ട് യുവാക്കള്‍ പള്ളിമുക്കിലേക്ക് പോകുന്നു അയത്തില്‍ റോഡില്‍ നിന്ന് കൊല്ലത്തേക്ക് വന്ന അര്‍ക്കന്‍ എസ് കര്‍മ്മ സഞ്ചരിച്ച കാറും തമ്മില്‍ നേര്‍ക്കു നേര്‍ ഇടിയുടെ വക്കില്‍ എത്തി. ഇതിനെ ചോദ്യം ചെയ്ത ബൈക്ക് യാത്രികരെ അര്‍ക്കന്‍ അസഭ്യം പറഞ്ഞ ശേഷം കാറുമായി പാഞ്ഞു പിന്നാലെ യുവാക്കളും പാഞ്ഞു കാര്‍ തടഞ്ഞ് നിര്‍ത്തി സംസാരിച്ച ബൈക്ക് യാത്രികരില്‍ ഒരാളെ അര്‍ക്കന്‍ വലിച്ചിഴച്ചു.

ഭാഗ്യം കൊണ്ടു മാത്രം റോഡില്‍ വലിച്ചിഴക്കപ്പെട്ട യുവാവ് രക്ഷപെട്ടു.ഒരാളെ ഇടിച്ചുട്ടിട്ട് നിര്‍ത്താതെ കാര്‍ പോകുന്നത് നേരില്‍ കണ്ട അല്‍ത്താഫും നിജാസും കാറിനു പിന്നാലെ ചെയിസ് ചെയ്ത് തടഞ്ഞതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. തൊട്ടു പിന്നാലെ പോലീസും എത്തിയിരുന്നു.എന്നാല്‍ സംഘപരിവാര്‍ നേതാക്കള്‍ ദേശീയ മാധ്യമങ്ങളെയും സാമൂഹ്യ മാധ്യമങളെ ഉപയോഗിച്ച് കൊല്ലത്തെ പാകിസ്ഥാനാക്കി അപമാനിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News