Vinod Kambli: ജീവിക്കാന്‍ വകയില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ താരം വിനോദ് കാംബ്ളി; ജോലി വാഗ്ദാനവുമായി മുംബൈ വ്യവസായി

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വെളിപ്പെടുത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്(Cricket star) താരം വിനോദ് കാംബ്ലിക്ക്(Vinod Kambli) ജോലി വാഗ്ദാനവുമായാണ് മുംബൈ വ്യവസായി രംഗത്തെത്തിയത്. മുംബൈയിലെ സഹ്യാദ്രി വ്യവസായ ഗ്രൂപ്പില്‍ അക്കൗണ്ട് വിഭാഗത്തിലാണ് കാംബ്ളിക്ക് ജോലി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളത്തിലാണ് ജോലി വാഗ്ദാനം.

നിലവില്‍ ബിസിസിഐ യുടെ മുപ്പതിനായിരം രൂപ പെന്‍ഷന്‍ മാത്രമാണ് തന്റെ ഏക വരുമാന മാര്‍ഗമെന്നും കുടുംബം നോക്കാന്‍ ജോലി ആവശ്യമാണെന്നും തനിക്കായി പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞാണ് കഴിഞ്ഞ ദിവസം കാംബ്ലി ഒരു പ്രമുഖ മാധ്യമത്തിന് അഭിമുഖം നല്‍കിയത്.
തന്റെ പഴയ സഹപാഠി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് തന്റെ അവസ്ഥ അറിയാമെന്നും അദ്ദേഹത്തില്‍ നിന്നും സഹായങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും കാംബ്ലി പറഞ്ഞിരുന്നു.

മുംബൈ ക്രിക്കറ്റ് തനിക്ക് ഒരുപാട് നല്‍കിയിട്ടുണ്ടെന്നും ക്രിക്കറ്റ് പരിശീലകനായി തന്നെ പരിഗണിക്കണമെന്ന് പല തവണ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെന്നും കാംബ്ലി പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ വളരെ ചെറുപ്പത്തില്‍ തന്നെ കാംബ്ലി വിജയം നേടിയെങ്കിലും അന്താരാഷ്ട്ര വേദിയില്‍ പിടിച്ച് നില്‍ക്കുന്നതില്‍ പരാജയപ്പെട്ടു. 17 ടെസ്റ്റുകളിലും 104 ഏകദിനങ്ങളിലും കാംബ്ലി ഇന്ത്യയെ പ്രതിനിധീകരിച്ചു, 2000-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ കാംബ്ലി പിന്നീട് 2011-ല്‍ കളിയില്‍ നിന്നും വിരമിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News