NDTV:അദാനി ഗ്രൂപ്പ് എന്‍ ഡി ടി വിയുടെ ഓഹരികള്‍ വാങ്ങിയത് പിന്‍വാതിലിലൂടെ

(Adani Group)അദാനി ഗ്രൂപ്പ് എന്‍ ഡി ടി വിയുടെ ഓഹരികള്‍ വാങ്ങിയത് ഉടമസ്ഥര്‍ അറിയാതെ. എന്‍ ഡി ടി വിയുടെ(NDTV) സ്ഥാപകരായ പ്രണോയ് റോയിയോ, രാധിക റോയിയോ അറിയാതെയാണ് ഓഹരി വാങ്ങിയത്. കമ്പനിയുടെ സ്ഥാപകര്‍ അറിയാതെ ആര്‍ ആര്‍പിആറിന്റെ കൈവശം ഉണ്ടായിരുന്ന 29.18 ശതമാനം ഓഹരിയാണ് അദാനി വാങ്ങിയത്. ഓഹരി കൈമാറ്റം അദാനി ഗ്രൂപ്പിന്റെ നോട്ടീസ് കിട്ടിയപ്പോഴാണ് അറിഞ്ഞതെന്ന് എന്‍ ഡി ടി വി മാനേജ്‌മെന്റ് വ്യക്തമാക്കി.

എന്‍ഡിടിവിയില്‍ ആധിപത്യം സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. 29.18 ശതമാനം ഓഹരി വാങ്ങുന്നതിന് പുറമേ 26 ശതമാനം കൂടി ഓഹരികള്‍ വാങ്ങാം എന്ന വാഗ്ദാനം കൂടി അദാനി ഗ്രൂപ്പ് മുന്നോട്ടുവച്ചു. ഇടപാടുകള്‍ പൂര്‍ത്തിയായാല്‍ എന്‍.ഡി.ടി.വിയില്‍ അദാനിക്ക് 55 ശതമാനം ഓഹരി പങ്കാളിത്തമാകും. എന്‍ഡിടിയുടെ 30% ത്തോളം ഓഹരികളാണ് കോര്‍പ്പറേറ്റ് കമ്പനിയായ അദാനി ഗ്രൂപ്പ് സ്വന്തമാക്കുന്നത്.

രാജ്യത്തെ ആദ്യ സ്വകാര്യ വാര്‍ത്താചാനലാണ് എന്‍ഡിടിവി. മോദി സര്‍ക്കാരിനെതിരെ രൂക്ഷമ വിമര്‍ശനം ഉയര്‍ത്തിയിരുന്ന ചാനലിനെ കൂടിയാണ് കോര്‍പ്പറേറ്റ് ഭീമനായ അദാനി കയ്യടക്കുന്നത് . ഓഹരി ഉടമകളില്‍ നിന്ന് 294 രൂപ നിരക്കില്‍ 1 കോടി 67 ലക്ഷത്തി 62,530 ഓഹരികളാണ് വാങ്ങുകയെന്ന് കമ്പനി അറിയിച്ചു. അദാനി എന്റര്‍പ്രൈസസിന്റെ എ.എം.ജി മീഡിയ നെറ്റ്‌വര്‍ക്ക് ലിമിറ്റഡാണ് ഓഹരികള്‍ വാങ്ങുന്നത്. എന്‍ഡിടിവി പ്രമോട്ടര്‍മാരില്‍ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്ങിന്റെ 99.5 ഓഹരിയാക്കി മാറ്റാവുന്ന വാറന്റുകള്‍ വാങ്ങുന്ന നടപടി പൂര്‍ത്തിയാകുന്നതോടെ എന്‍ഡിടിവിയില്‍ അദാനിക്ക് 29.18 ശതമാനം ഓഹരി പങ്കാളിത്തമാകും.

ഇതിന് പുറമെ എന്‍ഡിടിവിയുടെ 26 ശതമാനം ഓഹരി വിഹിതം കൂടി വാങ്ങാനുള്ള താത്പര്യവും അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.26 ശതമാനം ഓഹരി കൂടി സ്വന്തമാക്കാന്‍ ഓഹരി ഒന്നിന് 294 രൂപയെന്ന നിരക്കില്‍ 493 കോടി രൂപയാണ് അദാനിയുടെ വാഗ്ദാനം. എന്നാല്‍ നേരിട്ട് അദാനിക്ക് ഓഹരി വില്‍ക്കുകയോ അതിനുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും ഉടമസ്ഥാവകാശ വില്‍ക്കാനുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നുമാണ് എന്‍ഡിടിവി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News