Niyamasabha:സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍…

( kerala assembly university amendment bill )സര്‍വകലാശാല നിയമ ഭേദഗതി ബില്ല് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. വി സി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്നും അഞ്ചാകുക, വിസിയുടെ പ്രായപരിധി 60ല്‍ നിന്നും 65 ആക്കി ഉയര്‍ത്തുക എന്നിവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍.

ഗവര്‍ണറുടെയും സര്‍ക്കാരിന്റെയും യുജിസിയുടെയും പ്രതിനിധികളാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള സേര്‍ച്ച് കമ്മിറ്റിയില്‍ ഇപ്പോഴുള്ളത്. ഈ കമ്മിറ്റിയിലേക്ക് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനെയും സിന്‍ഡിക്കേറ്റ് പ്രതിനിധിയെയും അധികമായി ഉള്‍പ്പെടുത്തി.

സേര്‍ച്ച് കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് കോളേജുകളുമായോ യൂണിവേഴ്‌സിറ്റികളുമായോ ബന്ധം പാടില്ലെന്നു ബില്ലില്‍ പറയുന്നു. സേര്‍ച്ച് കമ്മിറ്റി സമര്‍പ്പിക്കുന്ന പാനലില്‍നിന്ന് ചാന്‍സിലറായ ഗവര്‍ണര്‍ ഒരു മാസത്തിനകം വൈസ് ചാന്‍സലറെ നിയമിക്കണം. ബില്ലിനെ എതിര്‍ക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here