Kozhikode:കോഴിക്കോട് ചെറുവണ്ണൂരിലെ തീപ്പിടുത്തം; പൊലീസ് കേസെടുത്തു

(Kozhikode)കോഴിക്കോട് ചെറുവണ്ണൂരിലുണ്ടായ തീപ്പിടുത്തത്തില്‍ പൊലീസ് കേസെടുത്തു. ലൈന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനും അപകടകരമായ രാസവസ്തുക്കള്‍ സൂക്ഷിച്ചതിനുമാണ് കേസെടുത്തത്.

പെയിന്റ് നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് കഴിഞ്ഞ ദിവസം തീപ്പിടുത്തമുണ്ടായത്. ആളപായമില്ല.
തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. മീഞ്ചന്ത ഫയര്‍‌സ്റ്റേഷനില്‍ നിന്നും 3 യൂണിറ്റ് സ്ഥലത്തെത്തി തീ കെടുത്താന്‍ തുടങ്ങി. പരിസര വാസികളെ ഉടന്‍ ഒഴിപ്പിച്ചു. സമീപത്തെ വൈദ്യുതി ബന്ധവും വിഛേദിച്ചു.തീ ആളിപ്പsര്‍ന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.

ഗോഡൗനിനകത്തുണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടു. ജീവനക്കാരനായ സുഹൈലിന് നിസാര പരിക്കേറ്റു. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി.മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദേശപ്രകാരം എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും എത്തിയിരുന്നു.തീപ്പിടുത്തം സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിസിപി ഡോ. എ ശ്രീനിവാസ് അറിയിച്ചു. ഗോഡൗണ് മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നും ക്രമക്കേടുകള്‍ ഉണ്ടായതായാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News