Chancellor’s Award:കൈരളിന്യൂസ് ഫോളോ അപ്പ്; 2021ലെ ചാന്‍സലേഴ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടില്ലെന്ന് രാജ്ഭവന്‍

കൈരളി ന്യൂസ് ഫോളോ അപ്പ്(Kairali news follow up)

കേരളത്തിലെ മികച്ച സര്‍വകലാശാലയ്ക്ക് നല്‍കുന്ന 2021ലെ ചാന്‍സലേഴ്‌സ് അവാര്‍ഡ്(Chancellor’s Award) പ്രഖ്യാപിച്ചിട്ടില്ലെന്ന് രാജ്ഭവന്‍(Rajbhavan). വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം രാജ്ഭവന്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഇതിനുള്ള കാരണം വ്യക്തമാക്കാന്‍ തയ്യാറായില്ല.

2021 ലെ ചാന്‍സിലേഴ്‌സ് അവാര്‍ഡ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രഖ്യാപിക്കാത്ത വാര്‍ത്ത കൈരളി ന്യൂസാണ് പുറത്ത് വിട്ടത്. ഇതാണ് രാജ്ഭവന്‍ ഔദ്യോഗികമായി ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വിവരാവകാശപ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം രാജ്ഭവന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് ചാന്‍സിലേഴ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചില്ല എന്ന് ചോദ്യത്തിന് വിവരാവകാശത്തിലും മറുപടിയില്ല.

അവാര്‍ഡ് പ്രഖ്യാപിക്കാത്തത് കാരണം തെരഞ്ഞെടുക്കപ്പെടുന്ന സര്‍വ്വകലാശാലയ്ക്ക് നഷ്ടമായത് അഞ്ചുകോടി രൂപയാണ്. 2022 മാര്‍ച്ച് ലാണ് ഗവര്‍ണറാല്‍ നിയോഗിക്കപ്പെട്ട ഡോ. സി എന്‍ ആര്‍ റാവു അധ്യക്ഷനായ കൗണ്‍സില്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയത്.

മാര്‍ച്ച് 31നകം അവാര്‍ഡ് പ്രഖ്യാപിക്കാത്തത് കാരണം ആ ഫണ്ട് ലാപ്‌സ് ആയി. സര്‍വ്വകലാശാലകളില്‍ രാഷ്ട്രീയപരമായുള്ള ഇടപെടല്‍ നടത്തുന്ന ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ എന്തുകൊണ്ട് ഒരു സര്‍വകലാശാലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ചാന്‍സലേഴ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചില്ല എന്നത് ചോദ്യമായി അവശേഷിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News