Patna: ബിഹാറില്‍ ആര്‍ജെഡി എംപിമാരുടെയും എംഎല്‍സിയുടെയും മുന്‍ എംഎല്‍സിയുടെയും വസതികളില്‍ സിബിഐ റെയ്ഡ്

ബിഹാർ നിയമസഭ വിശ്വാസ വോട്ടെടുപ്പ് ദിവസം ആർജെഡി എംപിമാരുടെയും എംഎൽസിയുടെയും മുൻ എംഎൽസിയുടെയും വസതികളിൽ സിബിഐ റെയ്ഡ്. പട്നയിലുള്ള എംപിമാരായ അഷ്‌ഫാഖ് കരിം, ഫയാസ് അഹമ്മദ്, എംഎൽസി സുനിൽ സിങ്, മുൻ എംഎൽസി സുബൊധ് റോയ് എന്നിവരുടെ വീടുകൾ ഉൾപ്പെടെ 15 ഇടങ്ങളിലാണ്  സിബിഐയുടെ പരിശോധന പുരോഗമിക്കുന്നത്.

ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെ അടുത്ത അനുയായിയാണ് നാലുപേരും . 2004 മുതൽ 2009 വരെ റയിൽവേ മന്ത്രിയായിരുന്ന ലാലുവിന്റെ കാലത്തെ റയിൽവേ റിക്രൂട്ട്മെന്റുകളിലെ ക്രമക്കേടിൽ കേസ് നിലവിലുണ്ട്. ഭൂമി കോഴയായി വാങ്ങി നിയമനം നടത്തിയെന്നാണ് കേസ്.

ഇതേ കേസിൽ നേരത്തെ ലാലുവിന്റെ വസതിയിലും ഓഫിസിലുമടക്കം സിബിഐ പരിശോധന നടത്തിയിരുന്നു. എന്നാൽ  ലാലുവിനെ ഭയപ്പെടുത്താൻ ആവില്ലെന്നും ലാലു ആർക്കും കീഴടങ്ങില്ലെന്നും മകൾ രോഹിണി ആചാര്യ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here