Samastha:ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയം;പാഠ്യപദ്ധതി കരടിലെ മാറ്റം സ്വാഗതം ചെയ്ത് സമസ്ത

(Gender neutrality)ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ പാഠ്യപദ്ധതി കരടിലെ മാറ്റം സ്വാഗതം ചെയ്ത് സമസ്ത. സമത്വത്തിന്റെ പേരില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങള്‍ സ്ത്രീ സുരക്ഷയെ ബാധിക്കരുതെന്നാണ് സമസ്തയുടെ നിലപാടെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു.

കൂടുതല്‍ മാറ്റങ്ങള്‍ മുഖ്യമന്ത്രിയുമായി 30 ന് നടക്കുന്ന ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.

Patna:പട്‌നയില്‍ ആര്‍ജെഡി എംഎല്‍സി സുനില്‍ സിങ്ങിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

(Patna)പട്‌നയില്‍ ആര്‍ജെഡി എംഎല്‍സി സുനില്‍ സിങ്ങിന്റെ വീട്ടില്‍ സിബിഐ റെയ്ഡ. ലാലുപ്രസാദ് യാദവിന്റെ അടുത്ത് അനുയായിയാണ് സുനില്‍ സിങ്.

റെയില്‍വേയില്‍ ജോലിക്കായി ഭൂമി കോഴയായി നല്‍കി എന്ന് ആരോപണമാണ് റെയ്ഡിന് പിന്നിലെന്നാണ് വിവരം. അന്നത്തെ റെയില്‍വേ മന്ത്രിയായ ലാലുപ്രസാദ് യാദവിന്റെ പങ്കും അന്വേഷിക്കും. സുനില്‍ സിങ്ങിന്റെയും മറ്റൊരു നേതാവിന്റെയും വസതിയിലാണ് റെയ്ഡ്.

ആര്‍ജെഡി എം പി അഷ്ഫാഖ് കരീമിന്റെ പട്‌നയിലെ വസതിയിലും സിബിഐ റെയ്ഡ് നടന്നു. അന്വേഷണ ഏജന്‍സികളെവച്ച് ഭയപ്പെടുത്താന്‍ ശ്രമമെന്ന് സുനില്‍ സിങ് ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News