Kannur: ആവശ്യമുള്ള സാധനങ്ങൾ എടുക്കാം…കണ്ണൂരിലുണ്ട് ഉടമയില്ലാക്ക‌‌ട

കണ്ണൂർ(kannur) അഴിക്കോട് വൻകുളത്ത് വയലിൽ കച്ചവടക്കാരനില്ലാത്ത ഒരു കടയുണ്ട്. ആവശ്യക്കാർക്ക് കടയിൽ നിന്നും സാധനങ്ങൾ എടുത്ത് അതിന്റെ പണം അവിടെയുള്ള പെട്ടിയിൽ ഇട്ടാൽ മതി. ശാശീരിക വെല്ലുവിളികൾ നേരിടുന്നവർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളാണ് ഇവിടെ വിൽക്കുന്നത്.

വിൽക്കുന്ന സാധനത്തിന്റെ വില കണക്ക് പറഞ്ഞ് വാങ്ങാൻ ഈ കട(shop)യിൽ ആരുമില്ല. നിരീക്ഷണ ക്യാമറകളുമില്ല. എങ്കിലും ഇതുവരെ ആരും കടയിലെത്തി തട്ടിപ്പ് നടത്തിയിട്ടില്ല. പകരം വിലയേക്കാൾ കൂടുതൽ തുക അവിടെയുള്ള പെട്ടിയിൽ നിക്ഷേപിച്ച് സാധനങ്ങളുമായി മടങ്ങുകയാണ് പതിവ്.

എല്ലാ ഉൽപ്പന്നങ്ങളുടെയും വില അതിനോടൊപ്പം പ്രദർശിപ്പിച്ചിട്ടുണ്ട്.അത് നോക്കി തുക പെട്ടിയിൽ നിക്ഷേപിക്കാം. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ജനശക്തി ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചതാണ് ആളില്ലാക്കട. ആളില്ലാക്കടയിൽ കച്ചവടം തകൃതിയാണ്.

കുട,സോപ്പ്,ഡിറ്റർജന്റ്,ഹാൻഡ്വാഷ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാറേറെ. കണ്ണൂർ ജില്ലയിലെ വിവിവിധ പ്രദേശങ്ങളിൽ നിന്നുമാണ് ഉൽപ്പന്നങ്ങൾ കടയിലെത്തുന്നത്. അഴിക്കോട് ജീവകാര്യണ്യ രംഗത്തെ മാതൃകാ സ്ഥാപനമായ ജനശക്തി ചാരിറ്റബിൾ ട്രസ്റ്റിന്റെ സംരഭം ഇന്ന് നാട്ടുകാരുടെ സ്വന്തം കടയായി മാറി.

മൂന്നു വർഷം മുൻപ് ആരംഭിച്ച കട ജനങ്ങൾ ഏറ്റെടുത്തതോട് മറ്റൊരു കട കൂടി തുടങ്ങി.ഇന്ന് ശാരീരിക വെല്ലുവിളികൾ നേരിടുന്ന നൂറുകണക്കിന് ആളുകൾക്ക് ആശ്വാസമാണ് ഈ കടകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News