കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കെതിരെ വീണ്ടും ഗവര്‍ണര്‍|Arif Mohammad Khan

(Kannur VC)കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെതിരായ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Arif Mohammad Khan) രംഗത്ത്. ചരിത്ര കോണ്‍ഗ്രസിലെ ആക്രമണത്തില്‍ വി സി ഗൂഢാലോചന നടത്തിയെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം.

ആക്രമണത്തിന് കൂട്ടുനിന്നതിനുള്ള പ്രതിഫലമാണ് വി സി യുടെ പുനര്‍ നിയമനമെന്നും ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവാണ് സര്‍ക്കാരിന്റെ മൗനമെന്നും ഗവര്‍ണര്‍ ആരോപിച്ചു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയം;പാഠ്യപദ്ധതി കരടിലെ മാറ്റം സ്വാഗതം ചെയ്ത് സമസ്ത

ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ പാഠ്യപദ്ധതി കരടിലെ മാറ്റം സ്വാഗതം ചെയ്ത് സമസ്ത. സമത്വത്തിന്റെ പേരില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങള്‍ സ്ത്രീ സുരക്ഷയെ ബാധിക്കരുതെന്നാണ് സമസ്തയുടെ നിലപാടെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു.

കൂടുതല്‍ മാറ്റങ്ങള്‍ മുഖ്യമന്ത്രിയുമായി 30 ന് നടക്കുന്ന ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here