Vizhinjam:വിഴിഞ്ഞം സമരം;സമരസമിതിയുമായി ജില്ലാ ഭരണകൂടം ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും

(Vizhinjam)വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ ജില്ലാ ഭരണകൂടം ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നിയമസഭയിലാണ് ചര്‍ച്ച നടത്തുക.സര്‍വ്വകക്ഷി യോഗത്തിന് പിന്നാലെയാണ് സമരസമിതിയുമായി ഉഭയ കക്ഷി ചര്‍ച്ച നടത്തുന്നത്.

കഴിഞ്ഞദിവസം മന്ത്രിമാരുടെയും ജില്ലാ കളക്ടറുടെയും മേയറുടെയും രാഷ്ട്രീയകക്ഷി നേതാക്കളുടെയും നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നെങ്കിലും സമരസമിതി നേതാക്കള്‍ അനുകൂല നിലപാട് അല്ലേ യോഗത്തില്‍ സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് സമരസമിതിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

ഉച്ചയ്ക്ക് ഒരു മണിക്ക് നിയമസഭാ ഹാളില്‍ വച്ചാണ് സമരസമിതിയുമായി ചര്‍ച്ച നടക്കുക.മന്ത്രിമാരായ കെ രാജന്‍ ആന്റണി രാജു വി അബ്ദുല്‍ റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമരസമിതിയുമായി കൂടിക്കാഴ്ച. ചര്‍ച്ചയില്‍ പദ്ധതി നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ നിലപാട് ഔദ്യോഗികമായി സമരസമിതിയെ അറിയിക്കാനുള്ള സാധ്യതയും ഉണ്ട് . അതേ സമയം വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് ഒന്‍പതാം ദിനം കടന്നു. കൊച്ചുതോപ്പ്, തോപ്പ്, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ സമരം. തിങ്കളാഴ്ച വീണ്ടും കടല്‍ മാര്‍ഗം തുറമുഖം ഉപരോധിക്കും. ഈ സാഹചര്യത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here