Aamir Khan: ‘അംഗപരിമിതരെ അവഹേളിക്കുന്നു’; ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദക്കെതിരെ പരാതി

ആമിര്‍ ഖാന്റെ(Aamir Khan) പുതിയ ചിത്രമായ ‘ലാല്‍ സിംഗ് ഛദ്ദ’ക്കെതിരെ(Lal Sing Chaddha) പരാതി. ചിത്രം അംഗപരിമിതരെ അവഹേളിക്കുന്നു എന്ന് കാണിച്ച് ‘ഡോക്ടേഴ്‌സ് വിത്ത് ഡിസബിലിറ്റീസ്’ എന്ന സംഘടനയുടെ സഹസ്ഥാപകന്‍ ഡോ. സതേന്ദ്ര സിംഗ് ആണ് പരാതിനല്‍കിയത്. പരാതിയുടെ പകര്‍പ്പ് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ലാല്‍ സിംഗ് ഛദ്ദയ്‌ക്കൊപ്പം ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ ബയോപിക്കായ ‘സബാഷ് മിത്തു’വിനെതിരെയും അദ്ദേഹം സമാനമായ പരാതി നല്‍കിയിട്ടുണ്ട്. തപ്‌സി പന്നുവാണ് സബാഷ് മിത്തുവില്‍ മിതാലിയെ അവതരിപ്പിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരു സിനിമകളുടെയും സംവിധായകരില്‍ നിന്നും സെന്‍സര്‍ ബോര്‍ഡില്‍ നിന്നും വിവരസാങ്കേതിക വകുപ്പില്‍ നിന്നും വിശദീകരണം തേടി. (Laal Singh Differently Abled)

ടോം ഹാങ്ക്‌സ് മുഖ്യ വേഷത്തിലെത്തി റോബര്‍ട്ട് സെമെക്കിസ് സംവിധാനം ചെയ്ത ‘ഫോറസ്റ്റ് ഗമ്പ്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം ഹാങ്ക്‌സ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് ആമിര്‍ വെള്ളിത്തിരയിലെത്തിക്കുന്നത്. ആമിര്‍, കിരണ്‍ റാവു, വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ കരീന കപൂര്‍ മോന സിംഗ്, നാഗ ചൈതന്യ എന്നിവര്‍ ആമിറിനൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക് നടന്‍ നാഗ ചൈതന്യയുടെ ആദ്യ ബോളിവുഡ് സിനിമയാണ് ഇത്.

1994ല്‍ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗമ്പ് എക്കാലത്തെയും മികച്ച ഒരു സിനിമയാണ്. ഓസ്‌കറുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങളും ചിത്രം നേടി. ഓഗസ്റ്റ് 11ന് റിലീസായ സിനിമയ്‌ക്കെതിരെ ബഹിഷ്‌കരണാഹ്വാനം നടന്നിരുന്നു. 2015ല്‍ ആമിര്‍ ഖാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ പ്രസ്താവനകള്‍ കുത്തിപ്പൊക്കിയാണ് ഇപ്പോള്‍ സിനിമയ്‌ക്കെതിരെ ബഹിഷ്‌കരണാഹ്വാനം നടക്കുന്നത്. രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളിലേക്ക് നീങ്ങണമെന്ന് നിര്‍മാതാവും ഭാര്യയുമായ കിരണ്‍ റാവു പറഞ്ഞു എന്ന പ്രസ്താവനയാണ് വിവാദമായത്. ‘ബോയ്‌കോട്ട് ലാല്‍ സിംഗ് ഛദ്ദ’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News