Attappadi Madhu Case:അട്ടപ്പാടി മധു വധക്കേസ്: ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

(Attappadi Madhu Case)അട്ടപ്പാടി മധുവധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജാമ്യം റദ്ദാക്കിയതിനെതിരെ, കേസിലെ രണ്ടും അഞ്ചും പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതി ഉത്തരവിന്മേല്‍ തിങ്കളാഴ്ച വരെയാണ് ഹൈക്കാടതിയുടെ സ്റ്റേ. കേസിലെ രേഖകള്‍ വിളിച്ചു വരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ, വിചാരണ കോടതിക്ക് എങ്ങനെ ജാമ്യം റദ്ദാക്കാനാകുമെന്ന് കോടതി ചോദിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് ഹൈക്കോടതിയാണെന്നും നിരീക്ഷിച്ചു.

സാക്ഷികളെ സ്വാധീനിച്ചെന്നത് വ്യാജ പ്രചാരണമാണെന്ന് പ്രതിഭാഗം വാദിച്ചു. അക്കാര്യത്തില്‍ പൊലീസിനും തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. വിചാരണയില്‍ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News