Amitabh Bachchan: അമിതാഭ് ബച്ചന് വീണ്ടും കൊവിഡ്

രാജ്യത്ത് വീണ്ടും കൊറോണ(corona) വ്യാപിക്കുന്നതിനിടെ ബോളിവുഡ് ചക്രവര്‍ത്തി അമിതാഭ് ബച്ചന്‍(Amitabh Bachchan) വീണ്ടും കൊറോണയുടെ പിടിയില്‍. ബിഗ് ബി തന്നെയാണ് ഈ വിവരം ട്വിറ്റിലൂടെ അറിയിച്ചത്. റിപ്പോര്‍ട്ട് അനുസരിച്ച് അമിതാഭ് ബച്ചന് മാത്രമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ സുരക്ഷിതരാണ്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ട്വിറ്റിലൂടെ അറിയിച്ചു.

ഇപ്പോള്‍ അമിതാഭ് ബച്ചന്‍ തന്റെ പ്രശസ്ത ഗെയിം ഷോയായ ‘കൗന്‍ ബനേഗാ കരോട്പതി’യുടെ ഷൂട്ടിംഗിന്റെ തിരക്കിലാണ്. ബ്രഹ്മാസ്ത്രയാണ് ഇനി അദ്ദേഹത്തിന്റെതായി പുറത്തുവരാനിരിയ്ക്കുന്ന ചിത്രം. ഈ ചിത്രം സെപ്റ്റംബര്‍ 9ന് റിലീസ് ചെയ്യും. ഈ മള്‍ട്ടി-സ്റ്റാര്‍ ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, മൗനി റോയ്, നാഗാര്‍ജുന എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.

അമിതാഭ് ബച്ചന് മുന്‍പും കൊറോണ ബാധിച്ചിരുന്നു. 2020-ല്‍ കൊറോണ ബാധിച്ച അവസരത്തില്‍ അദ്ദേഹം ഏറെ നാള്‍ മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ ചില കുടുംബാംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News