ആര്‍ എസ് എസ് വളണ്ടിയര്‍ പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്:ഇ പി ജയരാജന്‍|EP Jayarajan

ഗവര്‍ണ്ണര്‍ പദവിയെ ആരിഫ് മുഹമ്മദ് ഖാന്‍ അപകീര്‍ത്തിപ്പെടുത്തിയെന്നും ആര്‍ എസ് എസ് വളണ്ടിയര്‍ പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍(EP Jayarajan). ഗവര്‍ണ്ണര്‍ പദവിയില്‍ തുടരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണ്ണര്‍ക്ക് പദവിയില്‍ തുടരാന്‍ യോഗ്യതയില്ല. അത് ഇന്ത്യക്കും കേരളത്തിനും അപമാനമാണ്. തെരുവ് ഗുണ്ടകള്‍ ഉപയോഗിക്കാത്ത പദപ്രയോഗങ്ങളാണ് ഗവര്‍ണ്ണറുടേതെന്നും ഗവര്‍ണ്ണര്‍ തെറ്റുതിരുത്താന്‍ തയ്യാറാകണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here