Mammootty: ശ്രദ്ധേയമായി ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്’ ട്രെയിലര്‍; പങ്കുവെച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍,(The Great Indian Kitchen) ഫ്രീഡം ഫൈറ്റ്(Freedom Fight) എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. മെഗാസ്റ്റാര്‍ മമ്മൂട്ടി(Mammootty) തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ്.

ചിത്രത്തില്‍ സംവിധായകന്‍ ജിയോ ബേബിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ മൂര്‍, പ്രശാന്ത് മുരളി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍ എത്തും.

ഛായാഗ്രഹണം സാലു കെ തോമസ്. എഡിറ്റര്‍ ഫ്രാന്‍സിസ് ലൂയിസ്. ബേസില്‍ സിജെ, മാത്യൂസ് പുളിക്കല്‍ സംഗീത സംവിധാനം. കലാ സംവിധാനം നോബിന്‍ കുര്യന്‍. വസ്ത്രാലങ്കാരം സ്വാതി വിജയന്‍. ശബ്ദ രൂപകല്പന ടോണി ബാബു, എംപിഎസ്ഇ. ഗാനരചന സുഹൈല്‍ കോയ, അലീന. കളറിസ്റ്റ് ലിജു പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിനോയ് ജി തലനാട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആരോമല്‍ രാജന്‍, ലൈന്‍ പ്രൊഡ്യൂസര്‍ നിദിന്‍ രാജു, കൊ ഡയറക്ടര്‍ അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍, മാര്‍ട്ടിന്‍ എന്‍ ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍ ദീപക് ശിവന്‍, സ്റ്റില്‍സ് അജയ് അളക്‌സ്, പരസ്യകല നിയാണ്ടര്‍ താള്‍, വിനയ് വിന്‍സന്‍, മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് റോജിന്‍ കെ റോയ്.

ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയാണ് അവസാനമായി റിലീസ് ചെയ്ത ജിയോ ബേബി ചിത്രം. അഞ്ച് ചെറു ചിത്രങ്ങളുടെ ആന്തോളജിയായി എത്തിയ സിനിമയില്‍ ഓള്‍ഡ് ഏജ് ഹോം എന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയ്തിരുന്നു. ഫ്രാന്‍സിസ് ലൂയിസ് സംവിധാനം ചെയ്ത റേഷന്‍ എന്ന ചിത്രത്തില്‍ ജിയോ അഭിനയിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പ്രത്യേക ജൂറി പരാമര്‍ശം ഈ ചിത്രത്തിന് ജിയോ ബേബി നേടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News