
കല്ലുമ്മക്കായ മസാലക്കറി കഴിച്ചിട്ടുണ്ടോ? അടിപൊളി രുചിയുള്ള ഈ ഐറ്റം ഏവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്. കല്ലുമ്മക്കായ മസാലക്കറി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
കല്ലുമ്മക്കായ -250gm
സവാള -3
തക്കാളി -2
പച്ചമുളക് -2
ഇഞ്ചി -വെള്ളുതുള്ളി അരിഞത്-1.5 റ്റീസ്പൂണ്‍
കറിവേപ്പില -1 തണ്ട്
തേങ്ങാ കൊത്ത് -3 റ്റീസ്പൂണ്‍
മഞ്ഞള്‍പൊടി-1/4 റ്റീസ്പൂണ്‍
മുളക്‌പൊടി-1/4റ്റീസ്പൂണ്‍
കുരുമുളക് പൊടി- 2 റ്റീസ്പൂണ്‍
മല്ലിപൊടി – 1/2 റ്റീസ്പൂണ്‍
ഗരം മസാല -1/4 റ്റീസ്പൂണ്‍
ഉപ്പ്, കടുക്, എണ്ണ – പാകത്തിന്
നാരങ്ങാ നീര് -1 /4 റ്റീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
കല്ലുമ്മക്കായ വൃത്തിയാക്കി കുറച്ച് മഞ്ഞള്‍പൊടി, ഉപ്പ് ഇവ ചേര്‍ത്ത് വേവിച്ച് വക്കുക. പാനില്‍ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില ഇവ ചേര്‍ത്ത് മൂപ്പിച്ച് സവാള, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. വഴന്റ് വരുമ്പോള്‍ ഇഞ്ചി, വെള്ളുത്തുള്ളി ഇവ അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റി ,ഗോള്‍ഡന്‍ നിറം ആയി വരുമ്പോള്‍ ചെറുതായി അരിഞ്ഞ തക്കാളി, ഇവ ചേര്‍ത്ത് വഴറ്റുക.
തക്കാളി വഴന്റ് ഉടഞ്ഞ് വരുമ്പോള്‍ കല്ലുമ്മക്കായ വേവിച്ചത് ചേര്‍ത്ത് ഇളക്കുക. ശേഷം, മഞ്ഞള്‍പൊടി, മുളക്‌പൊടി, മല്ലിപൊടി, കുരുമുളക്‌പൊടി, തേങ്ങാ കൊത്ത് ,പാകത്തിനു ഉപ്പ് ,ഇവ ചേര്‍ത്ത് നന്നായി ഇളക്കി വഴറ്റി പച്ചമണം മാറി വരുമ്പോള്‍ ഗരം മസാല ,നാരങ്ങാ നീരു കൂടി ചേര്‍ത്ത് ഇളക്കി കുറച്ച് വെള്ളവും ചേര്‍ത്ത് അടച്ച് വച്ച് ഗ്രേവി ഒന്ന് കുറുകി എണ്ണ തെളിയുന്ന പരുവം ആകുമ്പോള്‍ തീ ഓഫ് ചെയ്യാം. 5-6 കറിവേപ്പില കൂടെ മേലെ വിതറാം. നല്ല രുചികരമായ കല്ലുമ്മക്കായ മസാല കറി തയ്യാര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here