നടി ആക്രമിക്കപ്പെട്ട കേസ് : അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നത് കോടതി അടുത്ത മാസത്തേക്ക് മാറ്റി

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അടുത്ത മാസം ഒന്നാം തീയതിയിലേക്ക് മാറ്റി. സമാന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാലാണ് വിചാരണ കോടതിയുടെ നടപടി.

കോടതിക്ക് ഒന്നാം പ്രതി കത്ത് നൽകി. ജാമ്യം നൽകണമെന്ന് അഭ്യർഥിച്ച് പൾസർ സുനിയാണ് വിചാരണ കോടതി ജഡ്ജിക്ക് കത്തയച്ചത്. വിചാരണ കോടതി മാറ്റിയാൽ കേസ് അട്ടിമറിക്കപ്പെടുമണാണ് കത്തിലെ ഉള്ളടക്കം . കത്ത് ജാമ്യാപേക്ഷയായി പരിഗണിക്കുന്നുവെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News