മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാടി സഖ്യം തുടരും; ശിവസേനയിലെ വിശ്വസ്തർ തനിക്കൊപ്പമാണെന്നും ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാടി സഖ്യം തുടരുമെന്നും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സാധ്യമാകുന്നിടത്തെല്ലാം ഒരുമിച്ച് മത്സരിക്കാനും ധാരണയായി. രണ്ട് മാസം മുമ്പ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം ആദ്യമായി തന്റെ സഖ്യകക്ഷികൾക്കൊപ്പം പരസ്യമായി പ്രത്യക്ഷപ്പെട്ട ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഫഡ്‌നാവിസ്- ഷിൻഡെ സർക്കാരിന് ശക്തമായ സന്ദേശമാണ് നൽകിയത്.
രാജ്യദ്രോഹികളെ ഒരു പാഠം പഠിപ്പിക്കാൻ മഹാരാഷ്ട്രയിലെ ജനങ്ങൾ ഒരു തിരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണെന്നും ശിവസേനയിലെ വിശ്വസ്തർ തനിക്കൊപ്പമാണെന്നും മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന വിമത വിഭാഗത്തിന് പണവും അധികാരവുമില്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്നും ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ പരിഹസിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗവ്യാപനം നേരിട്ട സംസ്ഥാനമായിരുന്നു മഹാരാഷ്ട്രയെന്നും എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ ജനങ്ങൾക്കൊപ്പം നിന്ന് ആരോഗ്യ സൗകര്യങ്ങൾ ഉറപ്പാക്കിയാണ് രോഗത്തെ പ്രതിരോധിച്ചതെന്നും താക്കറെ പറഞ്ഞു.

അതിനേക്കാൾ വലിയ വെല്ലുവിളിയല്ല വിമത നീക്കമെന്നും താക്കറെ കൂട്ടിച്ചേർത്തു . ഗണേശോത്സവത്തിന് ശേഷം സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുമെന്നും താക്കറെ വ്യക്തമാക്കി . ശിവസേനയുടെ അവകാശത്തെ ചൊല്ലിയുള്ള ഹർജികൾ നാളെ സുപ്രീം കോടതിയുടെ മൂന്നംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും . സുപ്രീം കോടതി വിധി അനുകൂലമാകുമെന്നാണ് വിശ്വാസമെന്നും താക്കറെ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News