Sania Mirza:സാനിയ യുഎസ് ഓപ്പണിനില്ല

കൈമുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് സാനിയ മിര്‍സ യുഎസ് ഓപ്പണ്‍ ടെന്നീസില്‍നിന്ന് പിന്‍മാറി. ക്യാനഡയില്‍ നടന്ന നാഷണല്‍ ബാങ്ക് ഓപ്പണിനിടെയാണ് ഇന്ത്യന്‍ താരത്തിന് പരുക്കേറ്റത്.

കഴിഞ്ഞയാഴ്ച നടന്ന സിന്‍സിനാറ്റി ഓപ്പണില്‍ പങ്കെടുത്തിരുന്നു. വനിതാ ഡബിള്‍സില്‍ അമേരിക്കക്കാരി മാഡിസണ്‍ കീസുമൊന്നിച്ചാണ് മത്സരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് സാനിയ യുഎസ് ഓപ്പണില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. ഈ സീസണോടെ വിരമിക്കല്‍ പ്രഖ്യാപിച്ച മുപ്പത്തഞ്ചുകാരി തീരുമാനത്തില്‍ മാറ്റമുണ്ടായേക്കുമെന്ന സൂചനയും നല്‍കി. 29നാണ് യുഎസ് ഓപ്പണ്‍ ആരംഭിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News