വീട്ടിൽ കഞ്ചാവ്(ganja) വളർത്തിയയാളെ കുന്നത്തുനാട് പൊലീസ്(police) പിടികൂടി. വലമ്പൂർ അക്വഡക്റ്റിനുസമീപം താമസിക്കുന്ന ജെയ്‌സനാണ് (32) അറസ്റ്റിലായത്. സ്‌പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
വീട്ടില്‍ മറ്റ് ചെടികള്‍ക്കൊപ്പം ചട്ടിയിലാണ് കഞ്ചാവ് വളര്‍ത്തിയിരുന്നത്. കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ജെയ്‌സനെതിരെ കേസുണ്ട്. രണ്ടുവർഷം മുമ്പ് ഭാര്യയെ നാട്ടുകാർ പീഡിപ്പിച്ചതായി കള്ളക്കേസുണ്ടാക്കി കുന്നത്തുനാട് പൊലീസിൽ പരാതിയുമായി എത്തി കേസെടുപ്പിക്കാനും ഇയാള്‍ ശ്രമിച്ചിട്ടുണ്ട്.
പരാതി വ്യാജമാണെന്ന് അന്വേഷണത്തില്‍ ബോധ്യമായി. വളരെ ഉയരത്തിൽ മതിൽ നിർമിച്ച് അക്രമകാരികളായ നായ്ക്കളെ ഇയാള്‍ വളർത്തുന്നുണ്ട്. നാട്ടുകാരെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയതടക്കം ഇയാൾക്കെതിരെ നിരവധി പരാതികളുമുണ്ട്.
കൊവിഡ്കാലത്ത് ജെയ്സന്റെ വീട്ടില്‍ നിശാപാർടി നടത്താനായി നിരവധി പേർ എത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് സ്ഥലത്തെത്തി പാര്‍ടിക്കെത്തിയവരെ തിരിച്ചയച്ചിരുന്നു. ഈ സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.