കൈത്തറി വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കണം : മാർച്ചുമായി തൊഴിലാളികൾ

കൈത്തറി വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൈത്തറി തൊഴിലാളി കൗൺസിൽ ,കൈത്തറി തൊഴിലാളി ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ മാർച്ചും ,ധർണ്ണയും നടത്തി.

സിഐടിയു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദൻ പ്രതിഷേധ മാർച്ച് ഉത്‌ഘാടനം ചെയ്തു.കേന്ദ്രസർക്കാർ നിർത്തലാക്കിയ റിബേറ്റ് പുനഃസ്ഥാപിക്കുക,അടച്ചു പൂട്ടിയ സ്പിന്നിങ് മില്ലുകൾ തുറന്നു പ്രവർത്തിക്കുക.നൂൽ ലഭ്യത ഉറപ്പാക്കുക തുടങ്ങി എട്ടോളം ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel