
തമിഴ്(Tamil) ഹിറ്റ് ചിത്രം ‘വിക്രം വേദ’യുടെ(Vikram Veda) ഹിന്ദി റീമേക്ക് ടീസര്‍(Teaser) പുറത്തുവന്നതോടെ ഏറെ പ്രതീക്ഷയിലാണ് ബോളിവുഡ്(Bollywood) ആരാധകര്‍. മാധവനും വിജയ് സേതുപതിയും വിക്രമും വേദയുമായി തമിഴില്‍ തകര്‍ത്ത കഥാപാത്രങ്ങളെയാണ് സെയ്ഫ് അലി ഖാനും ഹൃതിക്കും അവതരിപ്പിച്ചിരിക്കുന്നത്. 1.54 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഇരുവരുടെയും കരുത്തുറ്റ കഥാപാത്രങ്ങളുടെ ആക്ഷന്‍ സീക്വന്‍സും കാണിക്കുന്നുണ്ട്.തമിഴ് പോലെതന്നെ പ്രതീക്ഷ നല്‍കുന്നതാണ് ടീസര്‍ എന്നാണ് പ്രതികരണങ്ങള്‍.
‘ഇത് ഈ വര്‍ഷം ബോളിവുഡ് പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരികെ കൊണ്ടുവന്നില്ലെങ്കില്‍ എന്ന് പ്രതീക്ഷിക്കുന്നു’, വേദയായുള്ള ഹൃതിക്കിന്റെ പ്രകടനത്തിനായി കാത്തിരിക്കുന്നു’, ‘തീര്‍ച്ചയായും, ഹിറ്റാകും. ഹൃതിക് റോഷന്റെ ആക്ഷന്‍ ലുക്ക്. ബോളിവുഡില്‍ ആരെയും അദ്ദേഹവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല’ എന്നാണ് പ്രതികരണങ്ങള്‍. പുഷ്‌കര്‍- ഗായത്രി തന്നെയാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്.
2022 സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യുമെന്നുമുള്ള അറിയിപ്പുകള്‍ ഉണ്ടായിരുന്നു. 2017ലാണ് വിക്രം വേദയുടെ തമിഴ് പതിപ്പ് പ്രേക്ഷകരില്‍ എത്തിയത്. വിജയ് സേതുപതിയുടെയും മാധവന്റെയും പ്രകടനത്തിന് മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടിയിരുന്നു. ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്മി ശരത്ത് കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. 110 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ 600 കോടിയാണ് നേടിയത്. ഹിന്ദി പതിപ്പിനും ഇതേ വിജയം സ്വന്താമാക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here