ക്രൂരത മൃഗങ്ങളോടും; പശുവിനെ ലൈംഗികമായി പീഡിപ്പിച്ചു; റിട്ട. ​ഗവ ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനായ 62കാരനെ പശുവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാരോപിച്ച് പൊലീസ്(police) അറസ്റ്റ്(arrest) ചെയ്തു. വിസ്യനഗരം ജില്ലയിലെ രാജം റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാഞ്ചരം ഗ്രാമത്തിൽ ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ലാൻഡ് ആൻഡ് സർവേ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ച പി രാമകൃഷ്ണയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പശുക്കളെയും വളർത്തു നായ്ക്കളെയും ഇയാൾ ലൈം​ഗികമായി ഉപദ്രവിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ സ്വഭാവത്തെക്കുറിച്ച് ബന്ധുക്കൾക്കും നാട്ടുകാർക്കും അറിയാമായിരുന്നെങ്കിലും പുറത്തുപറഞ്ഞിരുന്നില്ല. നാട്ടുകാരിൽ ഒരാൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് ലോക്കൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഡി നവീൻ കുമാർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here