IDSFFK: രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേള; ഡെലിഗേറ്റ് പാസ് വിതരണം ഓഗസ്റ്റ് 25 മുതല്‍

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിലെ(IDSFFK) പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം ആഗസ്റ്റ് 25 ന് ആരംഭിക്കും.1200 ഓളം പ്രതിനിധികള്‍ക്കുള്ള പാസ് വിതരണമാണ് മേള നടക്കുന്ന കൈരളി തിയേറ്റര്‍ കോപ്ലക്‌സില്‍ ആരംഭിക്കുന്നത്. ഓഗസ്റ്റ് 26 ന് ആരംഭിക്കുന്ന മേളയിലേക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍ പുരോഗമിക്കുകയാണ്.

പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ 400 രൂപാ വീതവും വിദ്യാര്‍ത്ഥികള്‍ 200 രൂപാ വീതവും അടച്ച് https://registration.iffk.in/ എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു വേണ്ട സഹായങ്ങള്‍ക്കായി കൈരളി തിയേറ്ററില്‍ ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വിശദ വിവരങ്ങള്‍ 8304881172 എന്ന നമ്പറില്‍ ലഭ്യമാണ്.

കൈരളി തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്ലില്‍ നിന്നും നേരിട്ടും ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടുണ്ടന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News